ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഐഎസ്എല്‍ പ്രചോദനമാകുന്നു: എ.പി അനില്‍കുമാര്‍
മലപ്പുറം: ഇന്ത്യയിലെ വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിലൂടെ ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഏറെഗുണം ചെയ്യുന്നുവെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. ഐഎസ്എല്ലില്‍ എഫ്‌സി പൂനെ സിറ്റിക്ക് വേണ്ടി ഈ വര്‍ഷം കളിക്കാന്‍ പോകുന്ന മലപ്പുറം സ്വദേശി ആഷിഖ് കുരുണിയനെ അനുമോദിക്കാന്‍ മലപ്പുറം ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഷിഖിന്റെ പരിശീലകന്‍ ഷാജിറുദ്ദീനെയു ചടങ്ങില്‍ അനുമോദിച്ചു. കിളിയമണ്ണില്‍ ഫസല്‍ അധ്യക്ഷനായി. ഉപ്പൂടന്‍ ഷൗക്കത്ത്, കെ.എഫ്.എ സെന്‍ട്രല്‍ കമ്മിറ്റി അംഗം എം മുഹമ്മദ് സലീം, ഓള്‍ഡ് ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി പണ്ടാറക്കല്‍മജീദ്, വ്യാപാരി വ്യവസായി സമിതി മലപ്പുറം മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ജവഹര്‍ അലി, കെ.ടി അക്ബര്‍, ഫൈസല്‍ കളപ്പാടന്‍, അസ്‌കര്‍, ഉമറുല്‍ ഗദ്ദാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."