HOME
DETAILS

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

  
January 05, 2026 | 3:31 AM

traffic will be restricted on the thamarassery ghat road from today

ലക്കിടി: താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ചുരം നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി ആറ്, ഏഴ്, എട്ട് വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിനും ചുരം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 

രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും പ്രവൃത്തികള്‍ നടക്കുക. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ രാവിലെ എട്ടിന് മുന്‍പും വൈകീട്ട് ആറിന് ശേഷവുമായി യാത്ര ക്രമീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ പോകണം. പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.

the assistant engineer of the national highway division of the public works department said that traffic restrictions will be imposed on the thamarassery ghat road starting today. the restrictions are due to construction work, including loading cut trees onto lorries using cranes at the 6th, 7th, and 8th hairpin bends, and carrying out road repair work on the ghat road.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം; പുണ്യമാസത്തെ വരവേറ്റ് വിശ്വാസികൾ

qatar
  •  18 hours ago
No Image

ബഹ്‌റൈനില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

bahrain
  •  18 hours ago
No Image

മങ്കട സദാചാര കൊലപാതകം: അഞ്ച് പ്രതികൾ കുറ്റക്കാർ; ശിക്ഷാ വിധി ഫെബ്രുവരി 20ന്

Kerala
  •  18 hours ago
No Image

കോട്ടയത്ത് പറമ്പിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

പ്രവാസികള്‍ക്കായി ബഹ്‌റൈനില്‍ പുതിയ 'സ്‌പെഷ്യലൈസ്ഡ് വിസ'; വിദഗ്ധ തൊഴിലാളികള്‍ക്ക് മുന്‍ഗണന

bahrain
  •  18 hours ago
No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  18 hours ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  18 hours ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  18 hours ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  18 hours ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  18 hours ago