HOME
DETAILS

''മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍, പോടാ പുല്ലേ എന്ന് പറഞ്ഞ് പോകാത്തത് ജയിപ്പിച്ചവരെ ഓര്‍ത്ത്'' ; അതൃപ്തി തുറന്ന് പറഞ്ഞ് ശ്രീലേഖ

  
January 05, 2026 | 6:40 AM

sreelekha-dissatisfaction-over-mayor-post-thiruvananthapuram-corporation-bjp

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി തുറന്നുപറഞ്ഞ് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തെരഞ്ഞടുപ്പില്‍ നിര്‍ത്തിയത് കൗണ്‍സിലറാകാന്‍ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ആര്‍ ശ്രീലേഖ തുറന്നടിച്ചു. മത്സരിക്കാന്‍ വിസ്സമതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിച്ചത്. ഞാനായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ മുഖം എന്ന് പറയുന്നത് കേട്ടപ്പോഴാണ് സമ്മതിച്ചതെന്നും ശ്രീലേഖ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖയുടെ പ്രതികരണം. 

സ്ഥാനാര്‍ഥികള്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താന്‍. പത്തു സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനുള്ള ചുമതലയും നല്‍കി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തില്‍ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചു നിന്നു. എന്തോ സാഹചര്യം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി. രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് തന്റെ കണക്കുകൂട്ടല്‍. 

നേതൃത്വത്തിന്റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാന്‍ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാന്‍ അതാണ് തീരുമാനിച്ചതെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. 

ബി.ജെ.പി കോര്‍പറേഷനില്‍ ജയിച്ചതിന് പിന്നാലെ വി.വി രാജേഷിന്റെയും ആര്‍ ശ്രീലേഖയുടെയും പേരുകളായിരുന്നു മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ ഉയര്‍ന്നുകേട്ടിരുന്നത്. അവസാന നിമിഷം വരെ മേയര്‍ ആരാകുമെന്നതില്‍ ബി.ജെ.പി സസ്‌പെന്‍സും തുടര്‍ന്നിരുന്നു. തുടര്‍ന്ന് മേയര്‍ സ്ഥാനാര്‍ഥി മത്സരത്തിന് തൊട്ടുമുമ്പായിട്ടാണ് വി.വി രാജേഷിനെ മേയറായും ആശാനാഥിനെ ഡെപ്യൂട്ടി മേയറായും പ്രഖ്യാപിച്ചത്. അവസാന നിമിഷം തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി.വി രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ അശാനാഥിന്റെയും സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കും മുന്‍പ് ശ്രീലേഖ വേദി വിട്ട് പോയതും ചര്‍ച്ചയായിരുന്നു. 

 

Shasthamangalam councillor R. Sreelekha has openly expressed her dissatisfaction over not being appointed as the Mayor of Thiruvananthapuram Corporation. She said she agreed to contest the local body elections only after being assured that she would be made Mayor and not merely to become a councillor. Sreelekha stated that she had initially been reluctant to contest but accepted after being told she would be the face of the election.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോ​ഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Kerala
  •  18 hours ago
No Image

ഊർജം സംഭരിച്ച് കോൺഗ്രസ്; ഒറ്റക്കെട്ടായി നേതൃത്വം; ലക്ഷ്യം നിയമസഭ

Kerala
  •  18 hours ago
No Image

കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസ്; ലീഡർഷിപ്പ് ക്യാംപിന് സമാപനം

Kerala
  •  18 hours ago
No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

National
  •  18 hours ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  19 hours ago
No Image

സംഭലില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്: പള്ളിയും മദ്‌റസയും പൊളിച്ചു; ഭൂമി 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും

National
  •  19 hours ago
No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  a day ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  a day ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  a day ago