HOME
DETAILS

സെഞ്ച്വറി കടക്കും മുമ്പേ ചരിത്രം; 21ാം നൂറ്റാണ്ടിലെ രണ്ടാമനായി ട്രാവിസ് ഹെഡ്

  
January 05, 2026 | 3:51 PM

travis head create a great record in ashes test

ആഷസ് ടെസ്റ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തുന്ന ഹെഡ് 500 റൺസ് നേടിയാണ് കുതിക്കുന്നത്. ഒരു ആഷസ് പരമ്പരയിൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ 500ലധികം റൺസ് നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ ഓപ്പണർ ആണ് ഹെഡ്. ഈ നേട്ടം ഈ നൂറ്റാണ്ടിൽ ഇതിനു മുമ്പ് കൈവരിച്ചത് സ്റ്റീവ് സ്മിത്ത് മാത്രമാണ്. 2019ലെ ആഷസിലാണ് സ്മിത്ത് 500+ റൺസ് സ്കോർ ചെയ്തത്. 

സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റിൽ ട്രാവിസ് ഹെഡ് 91 റൺസ് നേടി സെഞ്ച്വറിക്കരികിലാണ് ഉള്ളത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 15 ഫോറുകൾ പായിച്ചുകൊണ്ടാണ് ഹെഡ് ബാറ്റിംഗ് തുടരുന്നത്.  കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസിന്‌ രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 

നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 384 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട് സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 242 പന്തിൽ 160 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 15 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. റൂട്ടിന്റെ സെഞ്ച്വറിക്ക് പുറമെ ഹാരി ബ്രൂക്ക് അർദ്ധ സെഞ്ച്വറി നേടി. 97 പന്തിൽ ആറ് ഫോറുകളും ഒരു സിക്സും അടക്കം 84 റൺസാണ് ബ്രൂക്ക് നേടിയത്. 

അതേസമയം പരമ്പര നേരത്തെ തന്നെ കങ്കാരുപ്പട സ്വന്തമാക്കിയിരുന്നു. നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ മൂന്നിലും വിജയം ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു. നാലാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് വിജയിച്ചത്.

Australian opener Travis Head has set a new record in the Ashes Test. Head, who has been in excellent form throughout the series, is now on the verge of scoring 500 runs. Head is the second Australian opener to score 500+ runs in an Ashes series in the 21st century. The only other Australian opener to achieve this feat in this century was Steve Smith. Smith scored 500+ runs in the 2019 Ashes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  18 hours ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  18 hours ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  18 hours ago
No Image

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് യുവാവ് മരിച്ചു

Kerala
  •  19 hours ago
No Image

ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്

National
  •  19 hours ago
No Image

ആകാശത്ത് ലേസർ വിസ്മയം; രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻ യുഎഇ, പുതിയ സാങ്കേതികവിദ്യ ഫീൽഡ് ട്രയലിലേക്ക്

uae
  •  19 hours ago
No Image

റമദാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച്ച

Kerala
  •  19 hours ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു; പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർവേ; സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ്

Kerala
  •  19 hours ago
No Image

നടുറോഡിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവർക്കും ക്രൂരമർദ്ദനം

Kerala
  •  19 hours ago
No Image

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Kerala
  •  19 hours ago