HOME
DETAILS

'വാക്കുകള്‍ അപക്വമായാല്‍ അവ അനര്‍ഥങ്ങളുണ്ടാക്കും, അപാകങ്ങള്‍ക്ക് വഴി തുറക്കും'; വെള്ളാപ്പള്ളി നടേശന് തുറന്ന കത്തുമായി എ.പി അബ്ദുല്‍ വഹാബ്

  
January 06, 2026 | 7:49 AM

ap-abdul-wahab-open-letter-to-vellappally-natesan-criticising-hate-speech

കോഴിക്കോട്: തുടര്‍ച്ചയായി മുസ്‌ലിംകള്‍ക്കെതിരേ തീവ്ര വിദ്വേഷം ജനിപ്പിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളും പ്രസംഗങ്ങളും പതിവാക്കിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തുറന്ന കത്തുമായി എ.പി അബ്ദുല്‍ വഹാബ്. വെള്ളാപ്പള്ളി ഈയിടെയായി നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം അപക്വവും സമൂഹത്തില്‍ അകല്‍ച്ചയുടെയും അസ്വാരസ്യങ്ങളുടെയും അനര്‍ത്ഥങ്ങള്‍ക്ക് വഴി തുറക്കുന്നവയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

''സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സമഭാവത്തിന്റെയും ഉദാത്ത സന്ദേശവുമായി വന്ന ശ്രീ നാരായണ ഗുരുവിന്റെ മഹിതനാമത്തില്‍ രൂപം കൊണ്ട ഒരു മഹാപ്രസ്ഥാനത്തിന്റെ ഉച്ചിസ്ഥാനത്തിരുന്നു കൊണ്ടാണ് താങ്കള്‍ ഗുരുവിന്റെ സന്ദേശത്തിന് അന്യവും വിരുദ്ധവുമായ രീതിയില്‍ സംസാരിക്കുന്നത്. ഈ നിലപാട് താങ്കളെ പൊതു സമൂഹത്തില്‍ ഏറെ ചെറുതാക്കുകയും പരിഹാസ്യനാക്കുകയുമാണ് ചെയ്യുന്നത്. മതനിരപേക്ഷതയോട് പ്രതിബദ്ധത പുലര്‍ത്തുകയും സമാധാനപരമായ സഹവര്‍ത്തിത്വത്തെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്ന മലയാളീ സമൂഹത്തിന് താങ്കളുടെ നിലപാട് തീര്‍ത്തും അസ്വീകാര്യമാണ്. അത് കൊണ്ട് തന്നെ, നാടിന്റെ നന്‍മയോര്‍ത്ത് താങ്കള്‍ നിലപാട് തിരുത്തണം.'- അദ്ദേഹം പറഞ്ഞു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

വെള്ളാപ്പള്ളി നടേശന് ഒരു തുറന്ന കത്ത്:
വിഖ്യാത ചിന്തകന്‍ ഫ്രാന്‍സിസ് ബേക്കന്റെ പ്രശസ്തമായൊരു നിരീക്ഷണമുണ്ട്; 'വാക്കുകള്‍ അപക്വമായാല്‍ അവ അനര്‍ത്ഥങ്ങളുണ്ടാക്കും, അപാകങ്ങള്‍ക്ക് വഴി തുറക്കും'
ശ്രീ. വെള്ളാപ്പള്ളി നടേശന്‍, താങ്കള്‍ ഈയിടെയായി നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം അപക്വവും സമൂഹത്തില്‍ അകല്‍ച്ചയുടെയും അസ്വാരസ്യങ്ങളുടെയും അനര്‍ത്ഥങ്ങള്‍ക്ക് വഴി തുറക്കുന്നവയുമാണ്.
സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സമഭാവത്തിന്റെയും ഉദാത്ത സന്ദേശവുമായി വന്ന ശ്രീ നാരായണ ഗുരുവിന്റെ മഹിതനാമത്തില്‍ രൂപം കൊണ്ട ഒരു മഹാപ്രസ്ഥാനത്തിന്റെ ഉച്ചിസ്ഥാനത്തിരുന്നു കൊണ്ടാണ് താങ്കള്‍ ഗുരുവിന്റെ സന്ദേശത്തിന് അന്യവും വിരുദ്ധവുമായ രീതിയില്‍ സംസാരിക്കുന്നത്. ഈ നിലപാട് താങ്കളെ പൊതു സമൂഹത്തില്‍ ഏറെ ചെറുതാക്കുകയും പരിഹാസ്യനാക്കുകയുമാണ് ചെയ്യുന്നത്. മതനിരപേക്ഷതയോട് പ്രതിബദ്ധത പുലര്‍ത്തുകയും സമാധാനപരമായ സഹവര്‍ത്തിത്വത്തെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്ന മലയാളീ സമൂഹത്തിന് താങ്കളുടെ നിലപാട് തീര്‍ത്തും അസ്വീകാര്യമാണ്. അത് കൊണ്ട് തന്നെ, നാടിന്റെ നന്‍മയോര്‍ത്ത് താങ്കള്‍ നിലപാട് തിരുത്തണം.
മലപ്പുറം ജില്ലക്കെതിരെ താങ്കള്‍ നടത്തിയ ആദ്യത്തെ വിവാദ പ്രസ്താവനയുടെ തൊട്ടടുത്ത ദിവസം ഞങ്ങള്‍ താങ്കളെ വീട്ടില്‍ വന്നുകണ്ട കാര്യം ഓര്‍മ്മയുണ്ടാകുമല്ലോ. തെറ്റിദ്ധാരണയകറ്റാനും സ്‌നേഹബുദ്ധ്യാ താങ്കളെ തിരുത്താനുമായിരുന്നു ഞങ്ങളന്ന് വന്നത്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍  നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ക്ഷമാപണം നടത്തുമെന്നുമാണ് താങ്കളന്ന് ഞങ്ങളോട് പറഞ്ഞത്. പക്ഷേ, മീഡിയയുടെ മുമ്പില്‍ താങ്കള്‍ അത് മറച്ചുവെച്ചു. പതിയെ കൂടുതല്‍ അപക്വമായ പ്രസ്താവനകളില്‍ താങ്കള്‍ അഭിരമിക്കുന്നതായാണ് പിന്നീട് കാണാനായത്.
പൊതു നന്‍മക്ക് ഒട്ടും അഭികാമ്യമല്ലാത്ത താങ്കളുടെ പ്രസ്താവനകള്‍ ചിലരെയൊക്കെ സന്തോഷിപ്പിക്കുന്നുണ്ടാവാം. വിദ്വേഷത്തെ ഉപജീവനമാര്‍ഗ്ഗമായി കാണുന്ന അത്തരക്കാരില്‍ പെട്ടതല്ല പൊതുസമൂഹം. ആയതിനാല്‍ വീണ്ടുമുണര്‍ത്തട്ടെ; നാടിന്റെ നന്‍മയോര്‍ത്ത് താങ്കള്‍ വിദ്വേഷ പ്രസ്താവനകളില്‍ നിന്ന് പിന്‍വാങ്ങണം. സഹിഷ്ണുതയുടെ, സ്‌നേഹപ്പെരുമയുടെ ഹൃദ്യതയിലേക്ക് തിരിച്ചു വരണം.
ശുഭ പ്രതീക്ഷയോടെ,
എപി അബ്ദുല്‍ വഹാബ്.

 

 

Indian Union Muslim League leader A.P. Abdul Wahab has written an open letter to SNDP Yogam General Secretary Vellappally Natesan, strongly criticising his recent statements that allegedly fuel hatred against Muslims. Wahab said that Natesan’s remarks are immature and harmful, creating social division and unrest.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധ സാധ്യതയോ?; ഉടന്‍ ഇറാന്‍ വിടണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ് 

International
  •  6 days ago
No Image

'ഞാന്‍ എന്തായാലും സ്വര്‍ഗത്തില്‍ പോവും, കാരണം ആളുകള്‍ക്ക് വേണ്ടി ഞാന്‍ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്'  ഡൊണാള്‍ഡ് ട്രംപ് 

International
  •  6 days ago
No Image

ഫറോക്ക് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  6 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് അയക്കാന്‍ ഇഡി

Kerala
  •  6 days ago
No Image

കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എന്‍.എ ഫലം പുറത്ത്

Kerala
  •  6 days ago
No Image

ഇതുപോലൊരു ടീം ഇന്ത്യയിൽ ആദ്യം; കിരീടവുമായി ചരിത്രത്തിന്റെ നെറുകയിൽ ബെംഗളൂരു

Cricket
  •  6 days ago
No Image

ഗുണ്ടാപിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പരാതി നല്‍കാനാവില്ല' ബലാത്സംഗക്കേസുകളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്  

National
  •  6 days ago
No Image

ഇന്‍ഡിക്കേറ്ററിട്ട് കാര്‍ പുറത്തേക്ക്, ഇടിച്ചു കയറി ബൈക്ക്; മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച കേസില്‍ നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: പന്ത് 

Cricket
  •  6 days ago