ബില്ലടച്ചില്ല; പാലക്കാട് എം.വി.ഡിയുടെ ഫ്യൂസൂരി കെ.എസ്.ഇ.ബി
പാലക്കാട്: പാലക്കാട് ജില്ലാ ആര്‍ടിഒ എന്‍ഫോസ്‌മെന്റ് ഓഫിസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വൈദ്യുതി ബില്‍ തുക കുടിശ്ശികയായതോടെയാണ് കെ.എസ്.ഇ.ബിയുടെ നടപടി. 55,000 തോളം രൂപ കുടിശ്ശികയാവുകയായിരുന്നു.
ജനുവരി രണ്ടിനാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലെ ഫ്യൂസ് ഊരിയത്. ഇതോടെ എഐ ക്യാമറകള്‍ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചലാനുകള്‍ പുറപ്പെടുവിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. നിലവില്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ്. ഓഫീസിലെ 5 ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
The Kerala State Electricity Board (KSEB) disconnected the power supply to the Palakkad District RTO Enforcement Office after electricity bills for the months of November and December remained unpaid. The pending amount reportedly stands at around ₹55,000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."