തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം; ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെ പരാതിക്കാരി ഹൈകോടതിയെ സമീപിച്ചു. കേസിൽ കക്ഷിചേർക്കണമെന്നും, തന്റെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നുമാണ് പരാതിക്കാരിയുടെ ആവശ്യം.
പരാതി നൽകിയതിന് പിന്നാലെ തനിക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നുവെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിർണ്ണായകമായ പല കാര്യങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനുണ്ട്. തന്റെ ഭാഗം കൂടി കേൾക്കാതെ ജാമ്യഹരജിയിൽ വിധി പറയരുത്. തുടങ്ങിയവയാണ് പരാതിക്കാരിയുടെ ആവശ്യം.
നേരത്തെ ഈ കേസിൽ കീഴ്ക്കോടതി രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പരാതിക്കാരി ഉന്നയിച്ച ഗൗരവകരമായ ആക്ഷേപങ്ങൾ പരിഗണിച്ചായിരുന്നു കീഴ്ക്കോടതിയുടെ നടപടി. തുടർന്ന്, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
The victim in the rape case involving MLA Rahul Mamkootathil has approached the Kerala High Court seeking to implead in the case. With the High Court scheduled to consider the MLA's anticipatory bail plea tomorrow, the complainant requested the court to hear her version before passing any orders. She alleged that she has been facing severe cyberattacks since filing the complaint and noted that the lower court had previously denied bail after considering her arguments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."