HOME
DETAILS

കൈകാണിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലേറ്; പൊലിസ് അറസ്റ്റ് ചെയ്ത പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

  
January 07, 2026 | 12:59 PM

pelting stones against ksrtc bus case accused suicide

കാസർഗോഡ്: കെഎസ്ആർടിസി ബസ് നിർത്താത്തതിനെ തുടർന്ന് ബസിനു കല്ലെറിഞ്ഞതിനു പൊലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി ഹമീദ് അലി (65) ആണ് മരിച്ചത്. വീട്ടിനകത്ത് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കർണാടകയുടെ പ്രദേശത്ത് നിന്നാണ് ഇയാൾ ബസിന് നേരെ കല്ലെറിഞ്ഞത് എന്നതിനാൽ മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്ത ഹമീദ് അലിയെ കർണാടക പൊലിസിന് കൈമാറുകയായിരുന്നു. ഉള്ളാൽ പൊലിസ് കസ്റ്റഡിയിലെടുത്ത് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു. തലപ്പാടിയിൽനിന്നു മഞ്ചേശ്വരത്തേക്കു വരാൻ മൂന്ന് ബസുകൾക്ക് കൈ കാണിച്ചിട്ടും നിർത്താതെ പോയതോടെയാണ് ഹമീദ് അലി കല്ലെറിഞ്ഞതെന്നാണ് ഇയാൾ പൊലിസിനോടു പറഞ്ഞത്. 

തിങ്കളാഴ്ചയാണ് ഹമീദ് അലി കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞത്. മംഗളൂരു ഭാഗത്തുനിന്നു കാസർഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന ബസിനാണ് തലപ്പാടിയിൽ വച്ച് കല്ലേറുണ്ടായത്. ബസിന്റെ പിൻഭാഗത്തെ ചില്ല് തകർന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  16 days ago
No Image

റമദാനിലെ റിയാദ് മെട്രോയുടെയും ബസുകളുടെയും സമയക്രമം പ്രഖ്യാപിച്ചു

Saudi-arabia
  •  16 days ago
No Image

ടി20 ലോകകപ്പിലേക്ക് ഇതിഹാസം തിരിച്ചെത്തി; ഓസ്ട്രേലിയ ഡബിൾ സ്ട്രോങ്ങ്

Cricket
  •  16 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും 

Kerala
  •  16 days ago
No Image

മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: കൊല്ലത്ത് അമ്മായിയമ്മയും മരുമകനും മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍

Kerala
  •  16 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പരാതി; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് മര്‍ദ്ദനം

Kerala
  •  16 days ago
No Image

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്

Kerala
  •  16 days ago
No Image

റമദാൻ: ദുബൈയിൽ മെട്രോ, ബസ്, പാർക്കിംഗ് സമയക്രമം പരിഷ്കരിച്ചു; പുതിയ ഷെഡ്യൂൾ ഇങ്ങനെ

latest
  •  16 days ago
No Image

സഹകരണ ക്രമക്കേട് 1582 കോടിയുടേത്; നിക്ഷേപം ലഭിക്കാതെ 12 ലക്ഷംപേർ; നോക്കുകുത്തിയായി 'ബഡ്‌സ്' നിയമവും  

Kerala
  •  16 days ago
No Image

യു.എ.ഇയിലെ ഒരു എമിറേറ്റിൽ സർക്കാർ ജീവനക്കാർക്ക് റമദാനിൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ

uae
  •  16 days ago