കുവൈത്തിലെ രണ്ടു പ്രധാന മാർക്കറ്റുകൾക്ക് ഒഴിപ്പിക്കൽ നോട്ടീസ്; വ്യാപാരികൾക്ക് 7 ദിവസത്തെ സമയം
കുവൈത്ത് സിറ്റി: കുവൈത്തിലെ ബെരിയ സാലം മാർക്കറ്റും എൻജാസ് മാർക്കറ്റും ഏഴ് ദിവസത്തിനകം ഒഴിപ്പിക്കണമെന്ന ഉത്തരവുമായി കുവൈത്ത് മുനിസിപ്പാലിറ്റി. മാർക്കറ്റുകളുടെ പരിപാലനത്തിനായി ചുമതലയുണ്ടായിരുന്ന കമ്പനികളുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് പുതിയ നടപടി.
ഔദ്യോഗികമായി അറിയിപ്പ് ലഭിക്കുന്ന തീയതി മുതൽ ഏഴ് ദിവസത്തിനകം ബെരിയ സാലം മാർക്കറ്റിലെ എല്ലാ ഉടമകളും സ്ഥലങ്ങൾ ഒഴിഞ്ഞുകൊടുക്കണം.
കരാർ അവസാനിച്ചതോടെ മാർകെറ്റിൽ തുടരാനുള്ള നിയമാവകാശം നഷ്ടമായതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. എന്നാൽ നിശ്ചിത സമയപരിധിക്ക് ശേഷവും ഒഴിയാത്തവർക്ക് എതിരെ കനത്ത നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അടിയന്തിര ഘട്ടത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കൽ നടത്താനും നിർദേശമുണ്ട്.
റിപ്പോർട്ടനുസരിച്ച് മാർക്കറ്റ് പൂർണമായും ഒഴിപ്പിച്ചതിന് ശേഷം, പ്രോജക്ട്സ് സെക്ടറിലെ കൺസ്ട്രക്ഷൻ ഡിപ്പാർട്മെന്റ് സ്ഥലം ഏറ്റെടുത്തു തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും
അതേസമയം, എൻജാസ് മാർക്കറ്റിലെ കടകളും വാണിജ്യ ഇടങ്ങളും ഏഴ് ദിവസത്തിനകം ഒഴിയാൻ ഉത്തരവിട്ടിട്ടുണ്ട്. നിയമ ലംഘകർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Authorities in Kuwait have ordered the evacuation of Beriya Salem Market and Enjaz Market, granting only a seven-day deadline to vacate the premises. The decision is part of regulatory and public-saftey measures aimed at organizing commercial spaces and addressing violations. Traders, shop owners, and vendors have been intsructed to remove their goods and clear the locations within the set timeframe, after which enforcement action is expected.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."