HOME
DETAILS

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം കുടുങ്ങിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

  
Web Desk
January 08, 2026 | 3:17 PM

priyanka gandhi urges inquiry into medical negligence at wayanad medical college

വയനാട്: വയനാട് മെഡിക്കൽ കോളജിൽ പ്രസവത്തിന് എത്തിയ യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോ​ഗ്യ മന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു യുവതിയുടെ പ്രസവം നടന്നത്. പ്രസവത്തിന് ശേഷം അസഹ്യമായ വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി രണ്ടുതവണ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയിരുന്നു. എന്നാൽ കൃത്യമായ പരിശോധന നടത്താൻ ഡോക്ടർമാർ തയ്യാറായില്ലെന്നും മരുന്ന് നൽകി മടക്കി അയക്കുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ മാസം 29-നാണ് യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷ്ണം പുറത്തുവന്നത്. ഇതോടെയാണ് ദുരൂഹമായ ശാരീരിക വേദനയുടെ കാരണം വ്യക്തമായത്. ശസ്ത്രക്രിയയ്ക്കിടെയോ പ്രസവാനന്തര ശുശ്രൂഷയ്ക്കിടെയോ തുണിക്കഷ്ണം ശരീരത്തിനുള്ളിൽ മറന്നുവെച്ചു. വേദനയുമായി എത്തിയപ്പോൾ സ്കാനിംഗോ മറ്റ് വിദഗ്ധ പരിശോധനകളോ നടത്താതെ രോഗിയെ മടക്കി അയച്ചു. തുടങ്ങിയ ​ഗുരുതര ആരോപണങ്ങളാണ് ആശുപത്രിയ്ക്കെതിരെ യുവതി ഉന്നയിക്കുന്നത്.

സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആരോഗ്യ മന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Congress leader Priyanka Gandhi has written to the Health Minister demanding a comprehensive investigation into a shocking case of medical negligence at Wayanad Government Medical College. The incident involves a young woman who underwent a delivery procedure, after which a piece of cloth was allegedly left inside her abdomen.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂട് കൂടും... സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; പകല്‍ 11 മുതല്‍ 3 വരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണം

Kerala
  •  3 days ago
No Image

'ശഹാദ ചൊല്ലി, പേര് മാറ്റി, ഇനി ഞാൻ മുസ്‌ലിം' ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സീ; പ്രഖ്യാപനം ലൈവ് സ്ട്രീമിങ്ങിനിടെ

International
  •  3 days ago
No Image

സ്വര്‍ണക്കൊള്ളയില്‍ വീണ്ടും പരിശോധന; പാളികളുടെ സാംപിള്‍ ശേഖരിക്കും; മറ്റൊരു ലാബില്‍ പരിശോധിക്കും

Kerala
  •  3 days ago
No Image

അവനെ പോലൊരു താരത്തെ ലഭിക്കാൻ ഏതൊരു പരിശീലകനും ആഗ്രഹിക്കും: ഗംഭീർ

Cricket
  •  4 days ago
No Image

ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം-റിപ്പോര്‍ട്ട്

National
  •  4 days ago
No Image

ബിനാലെയ്‌ക്കെത്തിയ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; മുംബൈ സ്വദേശി പിടിയില്‍

Kerala
  •  4 days ago
No Image

അവൻ ഒരിക്കലും ഫുട്ബോളിൽ നിന്നും വിരമിക്കരുത്: റോബർട്ടോ കാർലോസ്

Football
  •  4 days ago
No Image

എപ്സ്റ്റീന്‍ ഫയലില്‍ ദലൈലാമയുടെ പേര്, പരാമര്‍ശിച്ചത് 150 ലേറെ തവണ; വാര്‍ത്ത നിഷേധിച്ച് ദലൈലാമയുടെ ഓഫിസ്

International
  •  4 days ago
No Image

അവൻ ടി-20യിലെ ചാമ്പ്യൻ താരമാണ്: സൗരവ് ഗാംഗുലി

Cricket
  •  4 days ago
No Image

പൂജയ്‌ക്കെത്തി, ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയി 16 കാരിയ പീഡിപ്പിക്കാന്‍ ശ്രമം; ജോത്സ്യന്‍ ഒളിവില്‍

Kerala
  •  4 days ago