മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി
കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച നടപടിയില്‍ ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി. ബെവ്‌കോ വാര്‍ത്താകുറിപ്പ് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് നോട്ടിസ്. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഹരജിയിലെ വാദം.
പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു പരസ്യം. മികച്ച പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10000 രൂപ സമ്മാനം നല്‍കുമെന്നും പരസ്യത്തിലുണ്ടായിരുന്നു.
കേരള അബ്കാരി നിയമം 55H ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 47 എന്നിവയുടെ ലംഘനമാണ് ഇതിലൂടെ നടന്നതെന്നും ഹരജിയില്‍ പറയുന്നു.
കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ശ്രീ ചിന്തു കുര്യന്‍ ജോയ് ആണ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് അടക്കമുള്ള രണ്ട് അംഗ ബഞ്ച് ഹരജിയില്‍ വിശദീകരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
The Kerala High Court has issued a notice to the Kerala State Beverages Corporation (BEVCO) in connection with its decision to invite the public to suggest a name and logo for a liquor brand. The notice was issued while considering a petition challenging BEVCO’s press release, which allegedly promotes alcohol consumption.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."