HOME
DETAILS

സൗദി വിൻ്റർ പ്രോഗ്രാം; വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്

  
January 09, 2026 | 12:37 PM

tourism minister riyadh diriyah winter tour

റിയാദ്: സൗദി വിൻ്റർ പ്രോഗ്രാമിൻ്റെ ഭാഗമായി റിയാദ്, ദിരിയ നഗരങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് സന്ദർശിച്ചു. “വിൻ്റർ ഈസ് എലൈവ്”എന്ന ആശയത്താൽ സംഘടിപ്പിക്കുന്ന ശീതകാല പരിപാടികൾ വിലയിരുത്താനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. അൽ-ദിറ വിൻ്റർ, ബൊളിവാർഡ് സിറ്റി, അത്-തുറൈഫ് ഡിസ്ട്രിക്റ്റ്, അൽ-ഹുവൈത്ത്, ലയാലി അൽ-ദിരിയ, മൻസാൽ തുടങ്ങിയ ആറ് പ്രധാനപ്പെട്ട സ്ഥലങ്ങളായിരുന്നു അദ്ദേഹം സന്ദർശിച്ചത്. 

മധ്യ റിയാദിലെ മൊയ്‌ഖ്‌ലിയ ജില്ലയിൽ നിന്നായിരുന്നു സന്ദർശനം ആരംഭിച്ചത്. ബൊളിവാർഡ് സിറ്റിയിൽ നിന്നും റിയാദ് സീസണിലെ പുത്തൻ ആകർഷകമായ "ഫ്ലൈയിംഗ് ഓവർ സൗദി" അദ്ദേഹം അനുഭവിച്ചറിഞ്ഞു. ദിരിയയിലെ ചരിത്രപ്രസിദ്ധമായ അത്-തുറൈഫ് ഡിസ്ട്രിക്റ്റിൽ നിന്നും "ഹൽ അൽ-ഖുസൂർ" മന്ത്രി സന്ദർശിച്ചു. ആദ്യ സൗദി ഭരണകൂടത്തിൻ്റെ കാലത്തെ ഇമാമുമാരുടെയും രാജകുമാരന്മാരുടെയും കൊട്ടാരങ്ങളിലൂടെയുള്ള ഒരു യാത്രയാണിത്. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രാധാന്യമുള്ള ചരിത്രപ്രസിദ്ധമായ അധ്വൈഹ്‌റ ജില്ലയിലെ കേന്ദ്രമായ അൽ-ഹുവൈത്ത് അദ്ദേഹം ഉദ്ഘാടനം ചെയ്തു. ദിരിയ സീസണിൻ്റെ ഭാഗമായ ലയാലി അൽ-ദിരിയ പരിപാടിയും സന്ദർശിച്ചു. 

ഈന്തപ്പന തോട്ടങ്ങൾക്കിടയിൽ ആധുനിക ഭക്ഷണശാലകൾ, തത്സമയ സംഗീതം, കലാപ്രകടനങ്ങൾ തുടങ്ങി പൈതൃകവും ആധുനികതയും ഒത്തുചേരുന്ന അനുഭവമായിരുന്നു ഇവിടെ അദ്ദേഹത്തിനായി ഒരുക്കിയിരുന്നത്. വാദി ഹനീഫയിലെ പ്രകൃതിദത്തമായ പാറക്കെട്ടുകൾക്കും താഴ്വരകൾക്കും ഇടയിൽ ഒരുക്കിയിരിക്കുന്ന മൻസാൽ കേന്ദ്രത്തിലെത്തിയായിരുന്നു മന്ത്രിയുടെ സന്ദർശനം അവസാനിപ്പിച്ചത്. 

Saudi Arabia's Minister of Tourism, Ahmed Al-Khateeb, conducted an extensive tour of six major tourist landmarks in Riyadh and Diriyah as part of the "Winter is Alive" program. The visit aimed to evaluate the progress and visitor experience of the 2026 winter calendar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു; പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർവേ; സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ്

Kerala
  •  18 days ago
No Image

നടുറോഡിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവർക്കും ക്രൂരമർദ്ദനം

Kerala
  •  18 days ago
No Image

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Kerala
  •  18 days ago
No Image

ഇനി ബാഗിൽ നിന്ന് ലാപ്‌ടോപ്പ് പുറത്തെടുക്കേണ്ട; ദുബൈ വിമാനത്താവളത്തിൽ വിപ്ലവകരമായ മാറ്റവുമായി എഐ സ്കാനറുകൾ

uae
  •  18 days ago
No Image

ബെംഗളൂരുവിൽ സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരക്ഷാവീഴ്ച; ഒളിക്യാമറ സ്ഥാപിച്ച് നടിയുടെ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം

National
  •  18 days ago
No Image

ഷാർജയിൽ ഇനി എയർ ടാക്സിയും കാർഗോ ഡ്രോണുകളും; വൻ പദ്ധതിയുമായി എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  18 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം; ആഗോള എണ്ണപ്പാതയിൽ നിയന്ത്രണം

International
  •  18 days ago
No Image

ഭക്ഷണശാല തുടങ്ങാൻ 12 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമം; 19-കാരനും 22-കാരിയും അറസ്റ്റിൽ

International
  •  18 days ago
No Image

600-ലേറെ സിം കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്; മുൻ ഓഡിറ്റ് ഡയറക്ടറോട് 8.6 മില്യൺ ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി 

uae
  •  18 days ago
No Image

ചരക്കുകളുടെ നീക്കം വേഗത്തിലാക്കാന്‍ പുതിയ നടപടി; സംഭരണ സമയം 90 ദിവസമായി

oman
  •  18 days ago