HOME
DETAILS

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

  
Web Desk
January 10, 2026 | 1:02 AM

the-role-of-ipac-in-mamata-banerjee-election-strategy

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ മമതാ ബാനര്‍ജി എന്ന ജനകീയ നേതാവിനോളം ശക്തമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന ഐപാക് എന്ന ഏജന്‍സി. കൊല്‍ക്കത്തയിലെ കണ്ണായ സ്ഥലത്തെ കൂറ്റന്‍ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നൂറിലധികം ലാപ്‌ടോപ്പുകള്‍ക്ക് മുന്നിലിരുന്ന് ഐ.ടി ഓഫിസ് മാതൃകയില്‍ ജോലി ചെയ്യുന്ന യുവാക്കളാണ് മമതയുടെ ഓരോ രാഷ്ട്രീയ നീക്കത്തിനും പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസ് വൈകാരികമായി ജനങ്ങളോട് സംവദിക്കുമ്പോള്‍, അതിന് ശാസ്ത്രീയവും കൃത്യവുമായ ചട്ടക്കൂട് ഉണ്ടാക്കി നല്‍കുന്നത് ഐപാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ആണ്. 2014 വരെ മുകുള്‍ റോയ് എന്ന ഒറ്റയാന്‍ ആയിരുന്നു മമതയ്ക്കുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞത്. റോയ് പിന്നീട് ബി.ജെ.പിയിലേക്ക് പോകുകയും തിരിച്ചെത്തുകയുംചെയ്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ഐപാക് ബംഗാളില്‍ സജീവമായത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടക്കം കടക്കില്ലെന്ന പ്രശാന്ത് കിഷോറിന്റെ പ്രവചനം ഫലിച്ചതോടെ ഐപാക്കിന്റെ പ്രസക്തി വര്‍ധിച്ചു.
അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഈ ഐപാക് വിവിധ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലെയും ജനകീയ പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ് അത് നേതൃത്വത്തെ അറിയിക്കുന്നു. 'ദുആരെ സര്‍ക്കാര്‍' (സര്‍ക്കാര്‍ വാതില്‍ക്കല്‍), 'ലക്ഷ്മി ഭണ്ഡാര്‍', 'ദീദി കെ ബോലോ' തുടങ്ങിയ ജനപ്രിയ പദ്ധതികളുടെയും പ്രചാരണങ്ങളുടെയും പിന്നില്‍ ഐപാക് ആണ്. ജനസമ്മതിയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും സിറ്റിങ് എം.എല്‍.എമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഇവര്‍ പ്രത്യേക ചോദ്യാവലികള്‍ ഉപയോഗിക്കുന്നു. പാര്‍ട്ടിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ നേരിടാനും സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും സമൂഹമാധ്യമങ്ങളിലും ഇവര്‍ സജീവമാണ്. 
നിലവില്‍ പ്രതീക് ജെയിന്‍, വിനേഷ് ചാന്ദല്‍, ഋഷി രാജ് സിംങ് എന്നീ മൂന്ന് ഡയറക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഐപാക് പ്രവര്‍ത്തിക്കുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണം, നിയമവാഴ്ചയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ എന്നിവയില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്ന തിരക്കിലാണിപ്പോള്‍ ഇവര്‍.
ഐപാക്കിന്റെ ഇടപെടലുകള്‍ പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ പലപ്പോഴും അസ്വസ്ഥതക്കും കാരണമായിട്ടുണ്ട്. തന്ത്രങ്ങള്‍ മെനയുന്നവര്‍ പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍, 'ഞങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്, അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണ്' എന്നായിരുന്നു ഐപാകിന്റെ പ്രതികരണം. കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും മറ്റും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ ഐപാക്കിന്റെ പട്ടികയും മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും തമ്മില്‍ ഒത്തുപോയിരുന്നില്ല.
രണ്ട് മൂന്നു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ വിജയം ഉറപ്പിക്കുകയാണ് ഐപാകിന് മുന്നിലുള്ള ഇപ്പോഴത്തെ വലിയ പരീക്ഷണം. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്നവരെ ബംഗ്ലാദേശികള്‍ എന്ന് മുദ്രകുത്തുന്നതിനെതിരെയും ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ചും മമത ഉയര്‍ത്തുന്ന വാദങ്ങള്‍ക്കായുള്ള കൃത്യമായ കണക്കുകളും സ്ഥിതിവിവരങ്ങളും തയാറാക്കുന്നത് ഐപാക് ആണ്. 

ഒരു മുഖ്യമന്ത്രി തെരുവിലിറങ്ങി തീവ്രമായി പ്രതികരിക്കുകയും പ്രതിഷേധിക്കുക ചെയ്ത ഇന്ത്യയിലെ ആദ്യ സംഭവത്തിനാണ് കൊല്‍ക്കത്ത വ്യാഴാഴ്ച സാക്ഷ്യംവഹിച്ചത്. കൂടാതെ ഇന്നലെ ഡല്‍ഹിയില്‍ പാര്‍ട്ടി എം.പിമാരും പ്രതിഷേധവുമായി തെരുവിലിറങ്ങി. കള്ളപ്പണം ആരോപിച്ചാണ് കേന്ദ്ര ഏജന്‍സിയായ ഇ.ഡിയുടെ ഉദ്യോഗസ്ഥര്‍ ഐപാക് ഓഫിസില്‍ എത്തിയത്. റെയ്ഡിനെത്തിയ മൂന്ന് ഇ.ഡി ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലിസിലെ ഡസന്‍ കണക്കിന് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഇസെഡ് കാറ്റഗറി സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് 'റാഗ്' ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഐപാക് ഡയറക്ടര്‍ പ്രതീക് ജെയിനിന്റെ മൊബൈല്‍ ഫോണ്‍ മമത ബാനര്‍ജി നേരിട്ട് പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. റെയ്ഡില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് എഴുതി നല്‍കാന്‍ സ്ഥലത്തെത്തിയ ബംഗാള്‍ ഡി.ജി.പി ഇ.ഡി ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചതായി ഇ.ഡി പരാതിപ്പെടുകയുണ്ടായി. 

Summary: I-PAC, the political consultancy firm led by successors of Prashant Kishor, acts as the strategic backbone for Mamata Banerjee by using data-driven methods to design popular welfare schemes and manage social media campaigns. The agency’s influence has occasionally caused friction with veteran Trinamool Congress leaders, yet it remains central to the party's upcoming election preparations and image management. The relationship was recently highlighted when Chief Minister Mamata Banerjee personally intervened and protested on the streets to block an Enforcement Directorate (ED) raid on the I-PAC office.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ; ഹൃദയസംബന്ധമായ അസ്വസ്ഥതയെന്ന് ഡോക്ടർമാർ; നിരീക്ഷണം തുടരുന്നു

Kerala
  •  7 hours ago
No Image

പിറന്നാൾ സമ്മാനം നൽകാമെന്ന് മോഹിപ്പിച്ചു; ഒൻപത് വയസുകാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  7 hours ago
No Image

2026 ഫിഫാ വേള്‍ഡ് കപ്പ്;പുതിയ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്

qatar
  •  8 hours ago
No Image

ലോകകപ്പിൽ തിളങ്ങാൻ ഇതിഹാസത്തിന്റെ സഹായം; ഞെട്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  8 hours ago
No Image

അയ്യപ്പൻ മൊഴി നൽകിയോ?; തന്ത്രിയുടെ അറസ്റ്റിനെ പരിഹസിച്ച് രാഹുൽ ഈശ്വർ; രാഷ്ട്രീയ ബലിയാടെന്നും ആരോപണം

Kerala
  •  8 hours ago
No Image

ലോക റെക്കോർഡ്‌ കയ്യകലെ; കോഹ്‌ലിയുടെ 25 റൺസിൽ സച്ചിൻ വീഴും

Cricket
  •  8 hours ago
No Image

ഖത്തറില്‍ വിരമിച്ച ഇന്ത്യന്‍ നാവിക സേന ഓഫീസര്‍ വീണ്ടും അറസ്റ്റില്‍

qatar
  •  8 hours ago
No Image

പിഞ്ചുകുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; ഇതുകണ്ടു തകർന്ന മുത്തശ്ശി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  9 hours ago
No Image

അടുത്തത് പുട്ടിനോ? വെനിസ്വേലൻ മോഡൽ നടപടി റഷ്യയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ട്രംപ്

International
  •  9 hours ago
No Image

ബഹ്‌റൈനില്‍ വൈകല്യമുളളവര്‍ക്കായി പുതിയ പരിചരണ കേന്ദ്രം;അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

bahrain
  •  9 hours ago