HOME
DETAILS

നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം

  
രാജു ശ്രീധർ
January 10, 2026 | 1:22 AM

congress mps may not contest the legislative assembly elections 2026

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായതായി വിവരം. ചില എം.പിമാർ ഹൈക്കമാൻഡിനെ മത്സരസന്നദ്ധത അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് കോൺഗ്രസ് എത്തിയത്. 

ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എ.ഐ.സി.സി എത്തിച്ചേർന്നതെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാംപ്. ഡൽഹി വിട്ട് കേരളത്തിൽ കളംപിടിക്കാൻ കോൺഗ്രസ് എം.പിമാരിൽ പലർക്കും ആഗ്രഹമുണ്ട്. എം.പിമാർ എം.എൽ.എമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.

എം.പിമാർ എം.എൽ.എസ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നോ രണ്ടോ എം.പിമാർക്ക് ഇളവ് നൽകിയാൽ കൂടുതൽപേർ അവകാശവാദം ഉന്നയിക്കാനും തർക്കമുണ്ടാകാനും സാധ്യതയുണ്ട്. മത്സരിച്ചവർ കൂട്ടത്തോടെ ജയിച്ചുവന്നാൽ, ഒരു മിനി ലോക്‌സഭാ തെരഞ്ഞെടുപ്പ് വേണ്ടിവരുന്ന സ്ഥിതിയുണ്ടാകും. പകരം സ്ഥാനാർഥികളെ കണ്ടെത്തണമെന്നതും തലവേദനയാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 18 ഇടത്താണ് യു.ഡി.എഫ് വിജയിച്ചത്.14 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയം. ഇതിൽ പകുതിയിലേറെപ്പേർക്കും നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട്. കെ. സുധാകരൻ, അടൂർ പ്രകാശ്, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ തുടങ്ങിയവരെല്ലാം നിയമസഭയിലേക്ക് നോട്ടമുള്ളവരാണ്. 

തുടക്കത്തിൽ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യപ്പെട്ടിരുന്ന കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്നലെ എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരേ രംഗത്തുവന്നിരുന്നു. മുതിർന്ന നേതാവ് കെ. മുരളീധരനും എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിന് എതിരാണ്. കോൺഗ്രസിന്റെ നിയമസഭാ തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്ന സുനിൽ കനഗൊലുവാകട്ടെ ചില എം.പിമാർ മത്സരിച്ചാൽ വിജയസാധ്യതയുണ്ടെന്നായിരുന്നു അഭിപ്രായപ്പെട്ടിരുന്നത്. 

കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ പ്രസിഡന്റ്പദവി ഒഴിഞ്ഞതിന് പകരമായി കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിക്കാൻ പാർട്ടിയുമായി ധാരണയുണ്ടാക്കിയിരുന്നതായാണ് അനുയായികൾ പറയുന്നത്.

congress has reached an understanding that mps should not contest the legislative assembly elections. the congress arrived at this assessment in the background of some mps informing the high command of their willingness to contest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  5 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  5 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  5 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  5 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  5 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  5 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  5 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  5 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  5 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  5 days ago