eight months after the excise commissioner recommended creating 648 posts in the state excise department, the government has yet to take any decision. the recommendation was submitted to the government on april 24, 2025.
HOME
DETAILS
MAL
എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു
വി.കെ പ്രദീപ്
January 10, 2026 | 2:51 AM
കണ്ണൂർ: സംസ്ഥാനത്തെ എക്‌സൈസ് വകുപ്പിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന കമ്മിഷണറുടെ ശുപാർശയിൽ എട്ടുമാസമായി ഒരു തീരുമാനവുമെടുക്കാതെ സർക്കാർ. 2025 ഏപ്രിൽ 24നാണ് എക്‌സൈസ് കമ്മിഷണർ ഇതുസംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകിയത്. 17 റേഞ്ച് ഓഫിസ് രൂപീകരിക്കുന്നതിനും 442 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും ക്രൈംബ്രാഞ്ച് വിപുലീകരിച്ച് പുതിയ 13 തസ്തിക സൃഷ്ടിക്കുന്നതിനും ചെക്‌പോസ്റ്റുകളിലെ അംഗബലം കൂട്ടുന്നതിന് 94 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായിരുന്നു ശുപാർശ.
കെ.ഇ.എം.യു യൂനിറ്റിൽ 72 തസ്തികകളും 27 പുതിയ ഡ്രൈവർ തസ്തികയും സൃഷ്ടിക്കണമെന്നും ശുപാർശയിലുണ്ടായിരുന്നു. 2025 ഫെബ്രുവരി 17ന് പൊതുപ്രവർത്തകൻ കാസർകോട് ചെമ്പ്രകാനത്തെ എം.വി ശിൽപരാജ് എക്‌സൈസ് വകുപ്പിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്, കണക്കുകൾ സഹിതം വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു കമ്മിഷണറുടെ നടപടി. വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അപേക്ഷ നൽകിയതായി ശിൽപരാജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."