ഖത്തറിലെ പൂരി ആന്‍ഡ് കാരക് ശാഖകളില്‍ ഇനി കാര്‍ഡ് പേയ്‌മെന്റ് മാത്രം
ദോഹ: ഖത്തറിലെ പ്രമുഖ കാറ്ററിംഗ് ശൃംഖലയായ 'പൂരി ആന്‍ഡ് കാരക്' (Poori and Karak) തങ്ങളുടെ എല്ലാ ശാഖകളിലും താല്‍ക്കാലികമായി കാര്‍ഡ് പേയ്‌മെന്റ് രീതി മാത്രം നടപ്പിലാക്കുന്നു. കമ്പനിക്കുള്ളില്‍ നടന്ന വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടും പണം തട്ടിയെടുക്കലും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ അടിയന്തര നടപടി. കഴിഞ്ഞവര്‍ഷം കമ്പനിയിലെ ചില ജീവനക്കാര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് നടന്നതായി മാനേജ്‌മെന്റ് ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഇടപാടുകള്‍ പണമായി (Cash) നടത്തുന്നതിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഈ വര്‍ഷം കമ്പനി നേരിട്ട ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണിതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
സുതാര്യത ഉറപ്പുവരുത്തുന്നതിനും കമ്പനിയുടെ ആസ്തികള്‍ സംരക്ഷിക്കുന്നതിനുമായി ഇനി മുതല്‍ പണമിടപാടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയതായി കമ്പനി അറിയിച്ചു. ബാങ്ക് കാര്‍ഡുകള്‍ വഴി മാത്രമേ പണമടയ്ക്കാന്‍ സാധിക്കൂ. സാമ്പത്തിക മേല്‍നോട്ട സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള താല്‍ക്കാലിക ക്രമീകരണമാണിത്.
തട്ടിപ്പ് നടന്നുവെങ്കിലും നിലവിലെ മറ്റ് ജീവനക്കാരുടെ ആത്മാര്‍ത്ഥതയിലും സഹകരണത്തിലും കമ്പനി വിശ്വാസം രേഖപ്പെടുത്തി. പുതിയ പേയ്‌മെന്റ് നയത്തോടുള്ള ഉപഭോക്താക്കളുടെ സഹകരണത്തിന് മാനേജ്‌മെന്റ് നന്ദി അറിയിക്കുകയും ചെയ്തു.
Poori and Karak, a prominent catering company in Qatar, has announced a temporary transition to card-only payments across all its branches following a significant internal embezzlement case. In a statement, the company confirmed it was subjected to a “major internal theft incident in 2025 involving some employees.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."