HOME
DETAILS

നിയമലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ 18,836 പേർ പിടിയിൽ

  
January 10, 2026 | 12:59 PM

saudi arrests thousands residency labor violation jan 2026

റിയാദ്: താമസരേഖ, തൊഴിൽ നിയമം, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 18,836 പേരെ സൗദി അധികൃതർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇതിൽ താമസ നിയമ ലംഘനം നടത്തിയവരിൽ 11,710 പേരും, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറാൻ ശ്രമിച്ച 4,239 പേരും, തൊഴിൽ നിയമ ലംഘനത്തിന് 2,887 പേരും അറസ്റ്റിലായി. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,741 പേരിൽ 60 ശതമാനം എത്യോപ്യക്കാരും, 39 ശതമാനം യമനികളും, 1 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 46 പേരെയും, നിയമലംഘകർക്ക് യാത്രാസൗകര്യവും അഭയവും നൽകിയ 19 പേരെയും അധികൃതർ പിടികൂടി.

രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ സഹായിക്കുന്നവർക്കോ, അവർക്ക് താമസസൗകര്യമോ മറ്റു സഹായങ്ങളോ നൽകുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. ഇത്തരം നിയമലംഘനഘങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 15 വർഷം വരെ തടവ് ശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ.

കൂടാതെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവരിൽ മക്ക, റിയാദ് മേഖലകളിലുള്ളവർ 911 എന്ന നമ്പരിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർ 999 അല്ലെങ്കിൽ 996 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. 

Saudi authorities arrested 18,836 individuals in one week for violations of residency, labor, and border security laws. The Ministry of Interior warned that facilitating illegal entry can lead to 15 years in prison and fines up to SR1 million.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  a day ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  a day ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  2 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  2 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  2 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  2 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  2 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  2 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  2 days ago