നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം
തൃശൂർ: വിദ്യാർഥികളിൽ മൂല്യങ്ങളും വ്യക്തിഗത കഴിവുകളും വളർത്തുന്നതിന് രണ്ട് പുതിയ കാംപയിനുകൾക്ക് തുടക്കം കുറിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ്. നാരങ്ങാമിഠായി, തീമാറ്റിക് ആഴ്ചകൾ എന്നിങ്ങനെയാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നാരങ്ങാമിഠായി കുട്ടികളുടെ കളിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന പദ്ധതിയാണ്. എല്ലാ കുട്ടികളും ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിർബന്ധമായും കളിച്ചിരിക്കണം. ഇത് സ്‌പോർട്‌സ് മാത്രമല്ല, മറിച്ച് കൂട്ടുകൂടിയുള്ള ഇഷ്ടമുള്ള കളികളാണ്.
ട്യൂഷനും പഠനത്തിനും അപ്പുറം കുട്ടികളുടെ വൈകാരിക വളർച്ചയ്ക്കും ഭാവിയിലെ കുടുംബ ജീവിതത്തിലടക്കം ആരോഗ്യകരമായ ബന്ധങ്ങൾക്കും ഇത്തരം കളികൾ അനിവാര്യമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിലയിരുത്തൽ.അടുത്ത ആറ് ആഴ്ചകളിൽ ഓരോ ആശയങ്ങൾ മുൻനിർത്തി വിദ്യാലയങ്ങളിൽ പ്രത്യേക തീമാറ്റിക് (വിഷയാധിഷ്ഠിത) ആഴ്ചകൾ ആചരിക്കും. ഇതിനുള്ള സർക്കുലർ തിങ്കളാഴ്ച സ്‌കൂളുകളിൽ എത്തും. 12 മുതൽ 17 വരെയുള്ള തീയതികളിൽ എല്ലാ സ്‌കൂളുകളിലും പി.ടി.എ യോഗം ചേർന്ന് ഇത് ചർച്ച ചെയ്യണമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുടുംബങ്ങളിൽ ഉൾപ്പടെ ഈ ആശയങ്ങൾ നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.
തീമാറ്റിക് ആഴ്ച
ആഴ്ച1:ശകാരിക്കാത്ത വാരം
ആഴ്ച 2: അഭിനന്ദന വാരം
ആഴ്ച 3: ഡിജിറ്റൽ അടിമത്വം ഉപേക്ഷിക്കൽ വാരം
ആഴ്ച4: നന്ദി പ്രകടന വാരം
ആഴ്ച 5: ക്ഷമാപണ വാരം
ആഴ്ച 6: ലവ്(LUV) വാരം (L- ലിസനിങ്, U-അണ്ടർസ്റ്റാൻഡിങ്, V- വാലിഡേറ്റിങ്. കേൾക്കാം, മനസിലാക്കാം, അംഗീകരിക്കാം)
education department is starting two new campaigns to promote values and personal skill development in students.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."