ജാമ്യവ്യവസ്ഥ ലംഘിച്ചു; അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നോട്ടിസ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിന് നോട്ടിസ് അയച്ച് കോടതി. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടിസ് അയച്ചത്.
രാഹുല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് കോടതി നോട്ടിസ് നല്‍കിയത്. ഈ മാസം 19 ന് രാഹുല്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണം. ഇതിന്‍മേല്‍ കോടതി വാദം കേട്ട ശേഷമാകും ഉത്തരവുണ്ടാവുക.
കോടതി ജാമ്യം അനുവദിച്ചപ്പോള്‍, പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നുമാണ് പൊലിസ് കോടതിയെ അറിയിച്ചത്. എന്നാല്‍ രാഹുല്‍ വീണ്ടും വീഡിയോയിലൂടെ അതിജീവിതയെ അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലിസ് പറയുന്നത്.
അതിജീവിതയുടെ ഭര്‍ത്താവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിയുമായി രംഗത്തെത്തിയപ്പോള്‍ യൂട്യൂബ് ചാനലിലൂടെ രാഹുല്‍ ഈശ്വര്‍ അപമാനിച്ചെന്ന് കാട്ടി അതിജീവിത ഡി.ജി.പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ പൊലിസ് അന്വേഷണം നടത്തിയ ശേഷമാണ് കോടതിയില്‍ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കിയത്.
ജാമ്യവ്യവസ്ഥ ലംഘിക്കും വിധം അതിജീവിതയെ അപമാനിച്ചു. ഇത് പൊതുസമൂഹത്തില്‍ അവഹേളനത്തിനും അപമാനത്തിനും ഇടയാക്കിയെന്നും സൈബര്‍ പൊലിസിന്റെ അപേക്ഷയില്‍ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികളില്‍നിന്നും അതിജീവിതയെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രാഹുല്‍ ഈശ്വറിന്റെ അപമാനിക്കലെന്നും അപേക്ഷയില്‍ സിറ്റി സൈബര്‍ പൊലിസ് പറയുന്നുണ്ട്.
A Thiruvananthapuram court has issued a notice to Rahul Easwar for allegedly violating bail conditions in a case related to insulting a survivor who had earlier filed a rape complaint against MLA Rahul Mankootathil. The Additional Chief Judicial Magistrate Court directed him to appear in person or through counsel on the 19th of this month and explain why his bail should not be cancelled.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."