HOME
DETAILS

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

  
Web Desk
January 12, 2026 | 4:47 PM

students crossing zebra line hit by tipper lorry in meppadi shocking cctv footage surfaces case filed against driver

വയനാട് : മേപ്പാടിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർഥിനികളെ ടോറസ് ലോറി ഇടിച്ചുതെറിപ്പിച്ചു. വൈകുന്നേരം നാലരയോടെ മേപ്പാടി ടൗണിലായിരുന്നു അപകടം. പരുക്കേറ്റ രണ്ട് വിദ്യാർഥിനികളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. സ്കൂൾ സമയത്ത് ടിപ്പർ ലോറികൾക്ക് നിയന്ത്രണമുള്ളപ്പോഴാണ് നിയമം ലംഘിച്ച് വാഹനങ്ങൾ ചീറിപ്പായുന്നതെന്ന് നാട്ടുകാർ പറയുന്നു.

സ്കൂൾ വിട്ട് സഹപാഠികൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. നാല് കുട്ടികൾ ചേർന്ന് സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ ടോറസ് ലോറി ഇവരെ ഇടിച്ചത്. മുന്നിൽ നടന്ന രണ്ട് കുട്ടികൾ റോഡ് മുറിച്ചു കടന്നതിന് തൊട്ടുപിന്നാലെ എത്തിയ മറ്റ് രണ്ട് പേരെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

വാഹനം വരുന്നത് കണ്ട് കുട്ടികൾ നിലവിളിച്ചുകൊണ്ട് മാറാൻ ശ്രമിച്ചെങ്കിലും അതിവേഗത്തിലെത്തിയ ലോറി കുട്ടികളെ തട്ടി തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിനികളെ ഉടൻ തന്നെ നാട്ടുകാരും വ്യാപാരികളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റവരിൽ ഒരാൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

അപകടത്തിന്റെ ഭീതിയേറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സീബ്രാലൈനിന് സമീപത്തെ കടയിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഡ്രൈവർ വേഗത കുറയ്ക്കാതെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവത്തിൽ മേപ്പാടി പൊലിസ് കേസെടുക്കും. സീബ്രാലൈനിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം നിർത്താതെ പോയതിനും അശ്രദ്ധമായി വണ്ടിയോടിച്ചതിനും ഡ്രൈവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.

 

 

Two schoolgirls were injured after being hit by a speeding Taurus lorry while crossing the road at a zebra crossing in Meppadi, Wayanad. The incident occurred around 4:30 PM as the students were returning home from school. Shocking CCTV footage shows the lorry failing to slow down, striking two of the four students who were mid-way across the road.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  5 hours ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  5 hours ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  6 hours ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 hours ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  6 hours ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  6 hours ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  7 hours ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  7 hours ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  7 hours ago
No Image

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

National
  •  7 hours ago