HOME
DETAILS

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ പരാതി നൽകി അതിജീവിത

  
Web Desk
January 13, 2026 | 12:50 PM

sexual assault case involving rahul mamkootathil survivor lodges complaint against pathanamthitta district panchayat member

കൊച്ചി: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അതിജീവിത പൊലfസിൽ പരാതി നൽകി.

ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്ക്, പീഡനത്തിന് ഇരയായ മറ്റൊരു സ്ത്രീയെ സോഷ്യൽ മീഡിയയിലൂടെ പരസ്യ വിചാരണ ചെയ്യാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത പൊലിസിൽ പരാതിയിൽ നൽകിയത്. സംഭവത്തിൽ ശ്രീനാദേവിക്കെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും അതിജീവത ആവശ്യപ്പെട്ടു.

തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയതിനും കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനുമെതിരെ സൈബർ സെൽ അന്വേഷണം വേണമെന്നും അതിജീവിത പരാതിയിൽ ആവശ്യപ്പെടുന്നു. അധിക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ ഫേസ്ബുക്ക് വീഡിയോ ഉടൻ പിൻവലിപ്പിക്കണമെന്നും അത് ശാസ്ത്രീയമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

നീതി തേടുന്ന ഘട്ടത്തിൽ തനിക്കുണ്ടാകുന്ന ഇത്തരം സൈബർ ആക്രമണങ്ങൾ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് അവർ. തന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലിസ് സംരക്ഷണം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. തന്നെ മാത്രമല്ല, സത്യം തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതിൽ കേരള പൊലിസിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അതിജീവിത വ്യക്തമാക്കി.

നീതിപൂർവ്വമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പൊലിസിനയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ പങ്കുവെച്ച ഫേസ്ബുക്ക് ലൈവ് വീഡിയോ ആണ് വിവാദങ്ങൾക്ക് വഴിവെച്ചത്. രാഹുലിനെതിരെ ഉയർന്ന പല പരാതികളിലും തനിക്ക് സംശയമുണ്ടെന്നും, ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്നും അവർ വീഡിയോയിൽ വാദിച്ചിരുന്നു. അതിജീവിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ രാഹുലിന്റെ ഭാഗം കൂടി കേൾക്കണമെന്നും താൻ അദ്ദേഹത്തിനൊപ്പമാണെന്നും ശ്രീനാദേവി പ്രഖ്യാപിച്ചിരുന്നു.

രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്ന ശ്രീനാദേവിയുടെ പരാമർശം അതിജീവിതയെ അപമാനിക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്. രാഷ്ട്രീയമായ പിന്തുണ അറിയിക്കുന്നതിനപ്പുറം, ഇരയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള ഇത്തരം ഇടപെടലുകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഇപ്പോൾ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

 

 

 

In the sexual harassment case involving Youth Congress State President Rahul Mamkootathil, the survivor has filed a formal complaint against a Pathanamthitta District Panchayat member. The survivor alleges that the member pressured her to withdraw the case and attempted to influence the investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസം പുറത്ത്; 'ചെന്നൈ'യുടെ സൂപ്പർ കിങ്സിന്റെ പുതിയ ക്യാപ്റ്റൻ രാജസ്ഥാൻ താരം

Cricket
  •  2 hours ago
No Image

ഒമാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സയ്യിദ് തിയാസിൻ പുതിയ ഉപപ്രധാനമന്ത്രി

oman
  •  2 hours ago
No Image

'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു'; അധ്യാപകനും പഞ്ചായത്തംഗവുമായ സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി

Kerala
  •  3 hours ago
No Image

ഹജ്ജ് 2026; മുന്‍ഗണനാ പാക്കേജുകള്‍ ആരംഭിച്ച് സഊദി

uae
  •  3 hours ago
No Image

ഓള്‍ഡ് ദോഹ പോര്‍ട്ട് മത്സ്യബന്ധന മത്സരം; 6 ലക്ഷം റിയാലിലധികം സമ്മാനങ്ങള്‍

qatar
  •  3 hours ago
No Image

എണ്ണ മാത്രമല്ല, പൊന്നുമുണ്ട്! സഊദി അറേബ്യയിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തി; കുതിക്കാൻ ഒരുങ്ങി സമ്പദ്‌വ്യവസ്ഥ

Saudi-arabia
  •  3 hours ago
No Image

ശബരിമല മകരവിളക്ക്; പത്തനംതിട്ട ജില്ലയിൽ നാളെ(14-01-2026) അവധി

Kerala
  •  3 hours ago
No Image

ഷോപ്പിംഗ് ബാഗുകളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന) അച്ചടിക്കുന്നത് സൗദി അറേബ്യ നിരോധിച്ചു

Saudi-arabia
  •  3 hours ago
No Image

വീട്ടിലെ ശുചിമുറിയിൽ 'കഞ്ചാവ് കൃഷി'; വിൽപനയ്ക്കായി തൈകൾ വളർത്തിയ യുവാവ് പിടിയിൽ

Kerala
  •  3 hours ago
No Image

എസ്‌ഐആർ: ആശങ്ക വിട്ടുമാറാതെ പ്രവാസികൾ; രാജ്യത്തിനു പുറത്തു ജനിച്ച ലക്ഷക്കണക്കിനു പേർ വോട്ടർ പട്ടികയിൽ നിന്നു പുറത്തേക്ക്?

uae
  •  4 hours ago