HOME
DETAILS

കരൂർ ദുരന്തം: മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല; വിജയ് വീണ്ടും സിബിഐക്ക് മുന്നിലേക്ക്

  
January 13, 2026 | 3:52 PM

karur tragedy statement recording incomplete vijay to appear before cbi again

ചെന്നൈ: തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 19-ന് ഹാജരാകാനാണ് കേന്ദ്ര അന്വേഷണ ഏജൻസി നോട്ടീസ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി വിജയ് മൊഴി നൽകിയിരുന്നു. എന്നാൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി വീണ്ടും ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. പൊങ്കൽ ആഘോഷങ്ങൾക്ക് ശേഷം ഹാജരാകാമെന്ന വിജയ്‌യുടെ അപേക്ഷ പരിഗണിച്ചാണ് 19-ാം തീയതിയിലേക്ക് മാറ്റിയത്.

കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കിന് കാരണം സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണോ എന്ന് സിബിഐ പരിശോധിക്കും. ചോദ്യം ചെയ്യലിന് മുന്നോടിയായി വിജയ് ഉപയോഗിച്ച പ്രചാരണ വാഹനം സിബിഐ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമ്മേളനത്തിന് ആവശ്യമായ നിയമപരമായ അനുമതികൾ വാങ്ങുന്നതിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും സംഘാടകർക്ക് വീഴ്ച പറ്റിയോ എന്നതാണ് പ്രധാന അന്വേഷണ വിഷയം.

ദുരന്തത്തിൽ തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്തമില്ലെന്ന നിലപാടിലാണ് വിജയ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് നടന്ന ടിവികെയുടെ ആദ്യ വൻകിട സമ്മേളനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. ലോക്കൽ പൊലിസിന്റെ അന്വേഷണത്തിൽ അതൃപ്തി ഉയർന്നതിനെ തുടർന്നാണ് സുപ്രിം കോടതി കേസ് സിബിഐക്ക് കൈമാറിയത്. വിരമിച്ച സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

 

 

 

 

The investigation into the Karur tragedy is still ongoing, as the CBI has not yet finished recording all necessary statements. Consequently, Vijay has been summoned to appear before the agency once again for further questioning regarding the case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  4 days ago
No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  4 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  4 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  4 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  4 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  4 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  4 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  4 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  4 days ago