HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും 

  
Web Desk
January 14, 2026 | 3:05 AM

sabarimala gold smuggling case hearing on anticipatory bail plea of former devaswom board member kp sankaradas today

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുന്നത്. ശങ്കര്‍ദാസ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഫോട്ടോയും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എസ്.ഐടി ശേഖരിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇന്ന് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്.ഐ.ടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറയുന്നുണ്ട്. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇത് പരിഗണിക്കുന്നത്. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലാണ് വിധി പറയുന്നത്

ദ്വാരപാലക ശില്‍പ കൊള്ളയിലും തന്ത്രി പ്രതി  
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണക്കൊള്ളയിലും തന്ത്രി കണ്ഠര് രാജീവര് പ്രതി.  കൊല്ലം വിജിലന്‍സ് കോടതിയാണ് പ്രതിചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കിയത്. തന്ത്രിയെ ഈ കേസില്‍ അറസ്റ്റ് ചെയ്യാന്‍ കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെ ജയിലിലെത്തി സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രി കോടതി കസ്റ്റഡിയിലായതിനാല്‍ മറ്റാെരു കേസില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. അതിനാലാണ് ദ്വാരപാലക ശില്‍പ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ എസ്.ഐ.ടി കോടതിയുടെ അനുമതി തേടിയത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവ കൊണ്ടുപോകുമ്പോള്‍ തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കണ്ഠര് രാജീവരെ കൂടി കേസില്‍ പ്രതിയാക്കണമെന്ന ആവശ്യമാണ് ഇന്നലെ എസ്.ഐ.ടി കോടതിയില്‍ ഉന്നയിച്ചത്. 

സ്വര്‍ണപ്പാളി ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടതു വഴി തന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. തിരുവിതാംകൂര്‍ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്.ഐ.ടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. 

തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമാണെന്നാണ് എസ്.ഐ.ടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മിഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ട തന്ത്രി ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നാണ് എസ്.ഐ.ടിയുടെ നിലപാട്. ഈ ഉത്തരവാദിത്വം മറന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിളപ്പാളികള്‍ പുറത്തേക്കു കൊണ്ടുപോകാന്‍ മൗനാനുവാദം നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇതിനു പിന്നാലെയാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രിയെ പ്രതിചേര്‍ത്തിരിക്കുന്നത്. 

ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
അതേസമയം ആദ്യ കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഈമാസം 19ലേക്ക് മാറ്റി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് എസ്.ഐ.ടി അറിയിച്ചതോടെയാണ് കോടതി ഈ തീരുമാനം കൈക്കൊണ്ടത്. എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക.

kollam principal sessions court to hear anticipatory bail plea of former devaswom board member kp sankaradas in sabarimala gold smuggling case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് മകരവിളക്ക്; ശബരിമലയില്‍ ഭക്തജന തിരക്ക്

Kerala
  •  3 hours ago
No Image

ഓസ്ട്രേലിയയുടെ ഞെട്ടിക്കുന്ന തീരുമാനം: ഇന്ത്യയെ 'ഹൈ റിസ്ക്' ലിസ്റ്റിലേക്ക്! കാരണം കേരള പൊലിസിന്റെ കണ്ടെത്തല്‍

International
  •  3 hours ago
No Image

എസ്.ഐ.ആർ: പ്രവാസി വോട്ടർ അപേക്ഷകൾ ഒരു ലക്ഷം കടന്നില്ല; സാങ്കേതിക തടസത്തിൽ ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ

Kerala
  •  4 hours ago
No Image

കോളജ് അധ്യാപക പുനർവിന്യാസം:191 തസ്തികകൾ റദ്ദാക്കി; ഉദ്യോഗാർഥികൾക്ക് സർക്കാരിന്റെ ഇരുട്ടടി

Kerala
  •  4 hours ago
No Image

മുന്നണിമാറ്റ നീക്കം: റോഷി വിഭാഗത്തെ ഒപ്പം നിർത്താൻ സി.പി.എം

Kerala
  •  4 hours ago
No Image

വ്യത്യസ്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ ഷെയറിങ് ബസുകള്‍; ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍.ടി.എ സ്‌കൂള്‍ ബസ് പൂളിങ് സംവിധാനം

uae
  •  4 hours ago
No Image

'എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ'; ഐഷാ പോറ്റി കോൺഗ്രസിലെത്തിയത് അവഗണനയിൽ മനംമടുത്ത്

Kerala
  •  4 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം

Kerala
  •  4 hours ago
No Image

അരങ്ങുണരുന്നു; ഇനി ഹൈ വൈബ്; 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

Kerala
  •  5 hours ago
No Image

​ഗതാ​ഗത നിയമലംഘനം; കടുപ്പിച്ച് മോട്ടോർവാഹന വകുപ്പ്; പിഴയടച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Kerala
  •  5 hours ago