എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി. ഡി.കെ. മുരളി എംഎൽഎയാണ് സ്പീക്കർ എ.എൻ. ഷംസീറിന് പരാതി നൽകിയത്. നിരന്തരമായി ക്രിമിനൽ കേസുകളിൽ പ്രതിയാകുന്ന രാഹുലിനെ സഭാ ചട്ടങ്ങൾ പ്രകാരം അയോഗ്യനാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
എം.എൽ.എ നൽകിയ പരാതി സ്പീക്കർ പരിശോധിച്ച ശേഷം നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിടണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഇതിനായി നിയമോപദേശവും തേടിയേക്കും. എംഎൽഎ സ്ഥാനത്തുനിന്ന് ഒരാളെ അയോഗ്യനാക്കണമെങ്കിൽ മറ്റൊരു സഭാംഗം തന്നെ പരാതി നൽകണമെന്ന് സ്പീക്കർ ഇന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി.കെ. മുരളി പരാതിയുമായി രംഗത്തെത്തിയത്.
ഈ സർക്കാരിന്റെ അവസാന സമ്മേളനം ജനുവരി 20-ന് ആരംഭിക്കുകയാണ്. സങ്കീർണ്ണമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലും സമ്മേളനത്തിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രമുള്ളതിനാലും അയോഗ്യതയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഈ സഭയിൽ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.
"വ്യക്തികളുടെ പ്രവർത്തി സഭയുടെ അന്തസ്സിനെ ബാധിക്കില്ല. ഒരു കുട്ടയിലെ ഒരു മാങ്ങ ചീഞ്ഞാൽ എല്ലാം മോശമാണെന്ന് പറയാനാകില്ല. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുത്. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം" എന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തെ തന്നെ നിരവധി സ്വകാര്യ പരാതികൾ ലഭിച്ചിരുന്നു. എന്നാൽ നിയമസഭാംഗത്തിന്റെ പരാതി ലഭിച്ച സാഹചര്യത്തിൽ വിഷയം ഗൗരവകരമായി തന്നെ സമിതി പരിഗണിച്ചേക്കും.
Vamanapuram MLA D.K. Murali has submitted a formal complaint to Kerala Assembly Speaker A.N. Shamseer, seeking the disqualification of Palakkad MLA Rahul Mamkootathil. The move follows the recent arrest of the legislator in connection with multiple sexual assault cases.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."