ശബരിമലയിലെ നെയ്യ് വില്‍പ്പന ക്രമക്കേട്; കേസെടുത്ത് വിജിലന്‍സ്, 33 പേര്‍ പ്രതികള്‍
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണചുമതല. പ്രാഥമിക പരിശോധനയില്‍ 36,24,000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു.
ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ നെയ്യ് വില്‍പ്പന ചുമതലയിലുണ്ടായിരുന്ന 33 പേര്‍ പ്രതികളാണ്. ഹൈക്കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നതിന് മുമ്പുതന്നെ ഇതു സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്ന് കോടതി പറഞ്ഞിരുന്നു. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
2025 നവംബര്‍ 17 മുതല്‍ 2026 ഡിസംബര്‍ 26 വരെയും 2025 ഡിസംബര്‍ 27 മുതല്‍ 2026 ജനുവരി രണ്ട് വരെയും നടന്നതായി ആരോപിക്കപ്പെടുന്ന നെയ്യ് ദുരുപയോഗത്തിന്റെ തുക ഏകദേശം 35 ലക്ഷം രൂപയാണ്.
2025 ഡിസംബര്‍ 14ന് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസര്‍ നടത്തിയ പരിശോധനയില്‍, മരാമത്ത് ബില്‍ഡിങ് കൗണ്ടര്‍ വഴി വിറ്റ 16,628 പാക്കറ്റ് നെയ്യിന്റെ വരുമാനം ദേവസ്വം അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. 2025 നവംബര്‍ 17 മുതല്‍ 2026 ഡിസംബര്‍ 26 വരെ, കരാറുകാരന്‍ 100 മില്ലി വീതമുള്ള 3,52,050 നെയ് പാക്കറ്റുകള്‍ പായ്ക്ക് ചെയ്യുകയും അവ വില്‍പനയ്ക്കായി ക്ഷേത്ര സ്പെഷല്‍ ഓഫിസര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതില്‍ ഏകദേശം 89,300 പാക്കറ്റുകളാണ് മരാമത്ത് ബില്‍ഡിങ് കൗണ്ടര്‍ വഴി വിറ്റത്. എന്നാല്‍, കൗണ്ടറിന്റെ ചുമതലയുള്ള ജീവനക്കാര്‍ 75,450 പാക്കറ്റുകളുടെ പണം മാത്രമാണ് നിക്ഷേപിച്ചത്. 13,679 പാക്കറ്റുകളുടെ വില്‍പ്പന വരുമാനമായ 13.68 ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയച്ചിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
ദേവസ്വം ജീവനക്കാരനായ സുനില്‍ കുമാര്‍ പോറ്റി ഭക്തര്‍ക്ക് നെയ്യ് വിറ്റതിന്റെ രസീതുകള്‍ നല്‍കിയില്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. 2025 നവംബര്‍ 24 മുതല്‍ 30 വരെയുള്ള കാലയളവില്‍, വില്‍പനയില്‍ നിന്ന് സമാഹരിച്ച 68,200 രൂപ ബോര്‍ഡിന് അയച്ചില്ല. നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിന് ശേഷം മാത്രമാണ് തുക അയച്ചതെന്നും അതും 17 ദിവസത്തെ കാലതാമസത്തിന് ശേഷമായിരുന്നെന്നും ബോര്‍ഡ് അറിയിച്ചു.
The Vigilance and Anti-Corruption Bureau has registered a case over serious irregularities in the sale of ghee (neyy) at the Sabarimala temple, following directions from the Kerala High Court. A special investigation team led by SP Maheshkumar has been constituted to probe the case. Preliminary findings indicate financial irregularities amounting to ₹36.24 lakh. A total of 33 individuals,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."