മോഡിഫൈ ചെയ്ത വാഹനത്തില്‍ ചീറിപ്പാഞ്ഞ് വിദ്യാര്‍ഥികള്‍, എം.വി.ഡി ഉദ്യോഗസ്ഥനെ ഇടിച്ചിടാനും ശ്രമം
തിരൂര്‍: പാറവണ്ണയില്‍ വാഹനപരിശോധനയ്ക്കിടെ എം.വി.ഡി ഉദ്യോഗസ്ഥനെ ഇടിച്ചിടാന്‍ ശ്രമം. സ്‌കൂള്‍ യൂണിഫോമിട്ട വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെയാണ് കാറിടിപ്പിക്കാന്‍ ശ്രമിച്ചത്.
മോഡിഫൈ ചെയ്ത വാഹനത്തിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരൂര്‍ ജോയിന്‍ ആര്‍ടി ഓഫീസിന്റെ കീഴിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ആദ്യം തിരുനാവായയില്‍ വെച്ച് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചപ്പോള്‍ വാഹനം നിര്‍ത്താതെ പോയി. പിന്നീട് കൊടക്കല്ല് ഭാഗത്ത് വച്ച് ഈ വാഹനം ശ്രദ്ധയില്‍പെട്ടപ്പോഴും ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം അമിതവേഗതയില്‍ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നാലെ തൂരൂര്‍ പറവണ്ണയില്‍ വാഹനം നിര്‍ത്തിയിട്ടതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എം.വി.ഡി ഉദ്യോഗസ്ഥന്‍ ജീപ്പില്‍നിന്നിറങ്ങി കാറിനടുത്തേക്ക് വരുന്നതിനിടെയാണ് ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചത്.
കണ്ണൂര്‍ ഇരിട്ടി രജിസ്‌ട്രേഷനിലുള്ള പഴക്കമുള്ള മാരുതിയുടെ കാര്‍ മോഡിഫൈ ചെയ്തതാണെന്ന് വ്യക്തമായിരുന്നു. ഇതിന്റെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞതാണ്.
സ്‌കൂള്‍ യൂണിഫോം ധരിച്ച അഞ്ചു വിദ്യാര്‍ഥികളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
An MVD (Motor Vehicles Department) officer narrowly escaped injury after an attempt was made to run him down during a vehicle inspection at Paravanna in Tirur. The incident occurred while officials under the Tirur Joint RTO were conducting routine checks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."