മലപ്പുറം ജില്ലാ പഞ്ചായത്തിലെ സുപ്രധാന ഫയലുകൾ കാണാതായ സംഭവം; ഭരണസമിതി അന്വേഷണത്തിന് ഉത്തരവിട്ടു
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലെ പെർഫോമൻസ് ഓഡിറ്റ് പരാമർശമുള്ള ഫയലുകൾ കാണാതായ സംഭവത്തിൽ ഭരണസമിതി അന്വേഷണത്തിന് ഉത്തരവിട്ടു. കാണാതായ ഫയലുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അറിയിച്ചു. 1997 ഏപ്രിൽ 1 മുതൽ 1998 ജൂൺ 30 വരെ കാലയളവുകളിലുള്ള ഫയലുകളും, 2000 ജനുവരി 1 മുതൽ 2000 മാർച്ച് 31 വരെയുള്ള ഫയലുകളുമാണ് കാണാതായത്.
മേൽ സൂചിപ്പിച്ച കാലയളവിലെ പെർഫോമൻസ് ഓഡിറ്റുമായി ബന്ധപ്പെട്ട നാല് ഖണ്ഡികകളും അഞ്ച് ഖണ്ഡികകളും യഥാക്രമം പരിശോധിച്ച് തീർപ്പാക്കാൻ ബാക്കിയുണ്ടെന്ന് ഓഡിറ്റ് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഫയലുകൾ നഷ്ടപ്പെട്ട വിവരം ഇപ്പോൾ പുറത്തുവരുന്നത്.
നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത് മുതൽ ഫയലുകൾ കണ്ടെത്തുന്നതിനായി 2025 സെപ്റ്റംബർ 22-ന് രണ്ട് ഉദ്യോഗസ്ഥരെ പ്രത്യേകമായി ചുമതലപ്പെടുത്തിയിരുന്നു. ഓഫീസിലെ രണ്ട് റെക്കോർഡ് റൂമുകളിലും ഫയലുകൾ സൂക്ഷിക്കാൻ സാധ്യതയുള്ള മറ്റ് ഇടങ്ങളിലും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതുവരെയും രേഖകൾ കണ്ടെത്താത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ തങ്ങളുടെ റിപ്പോർട്ട് ഭരണസമിതിക്ക് സമർപ്പിച്ചത്.
അടുത്ത ബോർഡ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷമായിരിക്കും വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തി കഴിഞ്ഞാൽ തുടർ നടപടികൾ സ്വീകരിക്കുക.കൂടാതെ, 2017-18 വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് എൻജിനീയർക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാനും ഭരണസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
The governing body of the Malappuram District Panchayat has officially ordered an investigation following reports that several crucial files have gone missing from the office. The issue came to light during a recent administrative review, prompting concerns over potential data loss or manipulation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."