കുവൈത്തില്‍ അനധികൃത ശീഈ ആരാധനാകേന്ദ്രം അടപ്പിച്ചു; ഉള്ളില്‍ സിനിമ സെറ്റുകള്‍ക്ക് സമാനമായ സജ്ജീകരണങ്ങള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമവിരുദ്ധമായി സ്വകാര്യ വസതിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈസന്‍സില്ലാത്ത ശീഈ ആരാധനാകേന്ദ്രം ആഭ്യന്തര മന്ത്രാലയം അടപ്പിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ഓപ്പറേഷന്‍. പൊതു ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് റെയ്ഡിലേക്ക് നയിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിക്കുന്ന ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം കണ്ടെത്തിയത്. ചരിത്രപരമായ സംഭവങ്ങളെ ചില പ്രത്യേക വ്യക്തിത്വങ്ങളുടെ കാഴ്ചപ്പാടില്‍ പുനരാവിഷ്‌കരിക്കുകയും, അതുവഴി സമുദായ സ്പര്‍ദ്ധ വളര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രചരിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു.
അന്വേഷണത്തില്‍ സ്വകാര്യ വസതിക്കുള്ളില്‍ അനുമതിയില്ലാതെ ശീഈ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ടെന്നും അവിടെ വെച്ചാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതെന്നും കണ്ടെത്തി. സിനിമ സെറ്റുകള്‍ക്ക് സമാനമായ രീതിയില്‍ വലിയ സജ്ജീകരണങ്ങളും ഉപകരണങ്ങളും വീടിനുള്ളില്‍ ഒരുക്കിയിരുന്നു.
എളുപ്പത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇലക്ട്രിക്കല്‍ വയറിംഗുകളും ഇവിടെ കണ്ടെത്തി. ഇത് ജീവനും സ്വത്തിനും ഭീഷണിയാണെന്ന് അധികൃതര്‍ വിലയിരുത്തി. പാര്‍പ്പിട മേഖലയില്‍ നിയമവിരുദ്ധമായി ആള്‍ക്കാരെ കൂട്ടിയതും മതപരമായ ചടങ്ങുകള്‍ നടത്തിയതും അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് വ്യക്തമാക്കി. രാജ്യത്തെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്ന തരത്തിലുള്ള ഒന്നിനും അനുമതി നല്‍കില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഔദ്യോഗിക ചാനലുകള്‍ വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Deputy Prime Minister and Minister of Interior, Sheikh Fahd Yousef Saud Al-Sabah, personally supervised a security operation that led to the seizure and closure of an unlicensed Husseiniya operating inside a private residence, following investigations into social media content found to violate the law and threaten public order.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."