HOME
DETAILS
MAL
തൃശൂരില്‍ ബൈക്ക് അപകടം; ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു
Web Desk
January 16, 2026 | 4:36 AM
തൃശൂര്‍: തൃശൂരില്‍ ബൈക്ക് അപകടത്തില്‍ ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു.ചാലക്കുടി കൂര്‍ക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടില്‍ നീല്‍ ഷാജു (19), അലന്‍ ഷാജു(19) എന്നിവരാണ് മരിച്ചത്. മാള അണ്ണല്ലൂരിലാണ് അപകടമുണ്ടായത്. നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തില്‍ ഇടിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 11.30 ഓടെയായിണ് അപകടമുണ്ടായത്. ഗുരുതര പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീല്‍ ഷാജു ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയും അലന്‍ ഷാജു പുല്ലൂറ്റ് ഐ.ടി.സി വിദ്യാര്‍ഥിയുമാണ്.
two student relatives died after a bike lost control and crashed into a tree at annalloor in thrissur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."