മകളുടെ ബന്ധം ചോദ്യം ചെയ്തു; വടക്കഞ്ചേരിയില്‍ കുടുംബനാഥനെ അയല്‍വാസി വെട്ടിക്കൊന്നു
പാലക്കാട്: വടക്കഞ്ചേരി മംഗലംഡാമില്‍ അയല്‍വാസിയുടെ വെട്ടേറ്റ് കുടുംബനാഥന്‍ കൊല്ലപ്പെട്ടു. മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി രാഹുലിനായി മംഗലംഡാം പൊലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. തളികകല്ല് ഉന്നതിയില്‍ മകരവിളക്കുമായി ബന്ധപ്പെട്ട പൂജകള്‍ നടക്കുന്നതിനിടെയാണ് രാഹുല്‍ വെട്ടുകത്തിയുമായി രാജാമണിയെ ആക്രമിച്ചത്. വീടിന് സമീപത്തുവെച്ച് രാജാമണിയെ തടഞ്ഞുനിര്‍ത്തി ഇയാള്‍ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജാമണി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കൊലപാതക കാരണം
രാജാമണിയുടെ മകളും പ്രതിയായ രാഹുലും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പ്രാഥമിക നിഗമനത്തില്‍ പറയുന്നു. ഈ ബന്ധത്തെ രാജാമണി ശക്തമായി എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസവും ഇതിനെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായതായും ഇതിന്റെ പകയിലാണ് രാഹുല്‍ ആക്രമണം നടത്തിയതെന്നും മംഗലംഡാം പൊലിസ് വ്യക്തമാക്കി.
കൃത്യത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട രാഹുലിനായി പൊലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
A 47-year-old man was hacked to death by his neighbour at Mangalam Dam in Palakkad over a dispute related to the accused’s relationship with the victim’s daughter, and police have launched a manhunt for the absconding suspect.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."