HOME
DETAILS
MAL
കൊച്ചി എളമക്കരയില്‍ ആച്ഛനും ആറ് വയസുകാരി മകളും മരിച്ച നിലയില്‍
January 16, 2026 | 11:34 AM
കൊച്ചി: എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശികളായ പവിശങ്കര്‍ മകള്‍ ആറ് വയസ്സുകാരി വാസുകി എന്നിവരാണ് മരിച്ചത്. മകള്‍ക്ക് വിഷം കൊടുത്തശേഷം അച്ഛന്‍ ജീവനൊടുക്കിയതെന്നാണ് സൂചന.
പവിശങ്കറിന്റെ ഭാര്യ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. സംഭവമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."