HOME
DETAILS

റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ സൗകര്യം ചോദിച്ച കശ്മീരി വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു; സി.ടി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ പുറത്താക്കി 

  
Web Desk
February 24, 2026 | 4:31 PM

ct university vice-chancellor who mistreated kashmiri students has been removed

ലുധിയാന: കശ്മീരി വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയ സി.ടി സര്‍വകലാശാല വൈസ് ചാന്‍സിലറെ പുറത്താക്കി. വിസി നിതിന്‍ ടണ്ടനെ പുറത്താക്കിയതായി ചാന്‍സിലര്‍ ചരണ്‍ജിത് സിങ് ചന്നി വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. 

റമദാന്‍ മാസത്തില്‍ യൂനിവേഴ്‌സിറ്റി മെസില്‍ അത്താഴത്തിനും, നോമ്പ് തുറയ്ക്കും ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട മുസ്‌ലിം വിദ്യാര്‍ഥികളെയാണ് വിസി അധിക്ഷേപിച്ചത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വൈസ് ചാന്‍സിലര്‍ കശ്മീരി വിദ്യാര്‍ഥികളെ കാമ്പസ് വിട്ടുപോകാന്‍ ഭീഷണിപ്പെടുത്തുന്നത് വ്യക്തമാണ്. ' ഞാന്‍ ഇവിടെയുള്ള എല്ലാവരെയും പുറത്താക്കാന്‍ പോവുന്നു. നിങ്ങളുടെ പ്രവേശനം റദ്ദാക്കിയിരിക്കുന്നു,' എന്നിങ്ങനെ വിസി നിതിന്‍ ടണ്ടന്‍ ആക്രോശിക്കുന്നതാണ് വീഡിയോയിലുള്ളത്. 

അതേസമയം പതിവായി ഫീസടയ്ക്കുന്ന വിദ്യാര്‍ഥികളാണെന്നും, റമദാന്‍ സമയത്ത് യൂനിവേഴ്‌സിറ്റി മെസില്‍ ഉചിതമായ സമയത്ത് ഭക്ഷണം നല്‍കണമെന്ന് മാത്രമാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതെന്നും ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യം പരിഗണിക്കുന്നതിന് പകരം വൈസ് ചാന്‍സിലറും മറ്റുചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. വിദ്യാര്‍ഥികളോട് കാമ്പസ് ഒഴിയാനുള്ള മുന്നറിയിപ്പ് നല്‍കിയെന്നും അസോസിയേഷന്‍ ദേശീയ കണ്‍വീനര്‍ നാസിര്‍ ഖുഹാമി പറഞ്ഞു. 

ct university vice-chancellor, who mistreated kashmiri students, has been removed. chancellor charanjit singh channi confirmed that vc nitin tandon was dismissed. the action came after video footage of the incident circulated on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  4 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  4 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  4 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  4 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  4 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  4 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  4 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  4 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  4 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  4 days ago