HOME
DETAILS

പശുവിന്റെ പാല്‍ ബുദ്ധി വര്‍ധിപ്പിക്കും; എരുമപ്പാല്‍ കുട്ടികളെ മടിയന്‍മാരാക്കും; വിചിത്ര വാദമുയര്‍ത്തി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി 

  
Web Desk
February 24, 2026 | 3:49 PM

rajasthan education minister madan dilawar said drinking cow milk increases intelligence

ജയ്പൂര്‍: നാടന്‍ പശുവിന്റെ പാല്‍കുടിച്ചാല്‍ ബുദ്ധി വര്‍ധിക്കുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍. എരുമപ്പാല്‍ കുടിക്കുന്നത് കുട്ടികളെ അലസരാക്കി മാറ്റുമെന്നും, അതിനാല്‍ പശുവിന്‍ പാല്‍ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. രാജസ്ഥാനിലെ കോട്ടയില്‍ രംഗഞ്ച് മണ്ഡിയില്‍ നടന്ന ഗോസംരക്ഷ ചടങ്ങിലാണ് വിചിത്ര വാദമുയര്‍ത്തി വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്തെത്തിയത്. 

പശുക്കിടാവിനെയും, എരുക്കിടാവിനെയും താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ വാദം. ഉയര്‍ന്ന തോളുകളുള്ള നാടന്‍ പശുക്കളുടെ പാല്‍ കുടിക്കുന്നവര്‍ ബുദ്ധിശാലികളാകും. എന്നാല്‍ എരുമപ്പാല്‍ കുടിക്കുന്നവര്‍ക്ക് മന്ദതയുണ്ടാകുമെന്നും, അവര്‍ക്ക് കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ കഴിയില്ല. പശുക്കിടാവിന് പാല്‍ നല്‍കിയാല്‍ അത് ഊര്‍ജവും പ്രസരിപ്പുള്ളതുമായി മാറും, എന്നാല്‍ എരുമക്കിടാവിന് പാല്‍ നല്‍കിയാല്‍ അത് അലസമായി ഉറങ്ങുകയാണ് ചെയ്യുന്നത്,' മന്ത്രി പറഞ്ഞു. 

മന്ത്രിയുടെ വിവാദ പ്രസ്താവന ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലാത്ത വാദം വിദ്യാഭ്യാസ മന്ത്രി തന്നെ നടത്തുമ്പോള്‍, നാട്ടിലെ വിദ്യാര്‍ഥികളുടെ അവസ്ഥ എന്താകുമെന്നും ചോദ്യം ഉയരുന്നുണ്ട്. പ്രത്യേക തരം പാല്‍ കുടിക്കുന്നത് ബുദ്ധിശക്തിയില്‍ വര്‍ധിക്കാനോ, കുറയാനോ കാരണമാകുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും നിലവിലില്ലെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

rajasthan education minister madan dilawar said that drinking desi cow milk increases intelligence. he added that consuming buffalo milk makes children lethargic, and therefore cow milk should be promoted.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബൈക്ക് മോഷണക്കേസില്‍ ട്വിസ്റ്റ്; പിടിയിലായത് വിദ്യാര്‍ഥികള്‍; നമ്പര്‍ പ്ലേറ്റും കളറും മാറ്റി വാഹനം വിറ്റത് 10000 രൂപയ്ക്ക് 

Kerala
  •  2 days ago
No Image

മൂന്ന് പെണ്‍കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് കസ്റ്റഡിയില്‍; പ്രതി കുറ്റം സമ്മതിച്ചതായി സൂചന 

National
  •  2 days ago
No Image

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച് യുവാവ്; അറസ്റ്റ് 

National
  •  2 days ago
No Image

വിമാനയാത്ര മാറ്റാം പിഴയില്ലാതെ; ഇളവുമായി സലാം എയര്‍

oman
  •  2 days ago
No Image

യുകെയില്‍ ബിസിനസും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും, 66 ലക്ഷം രൂപ പിഴയും 

Kerala
  •  2 days ago
No Image

ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം

Cricket
  •  2 days ago
No Image

ഇറാൻ ആക്രമണം: സഊദിയിൽ പാർപ്പിട കേന്ദ്രത്തിൽ പ്രൊജക്‌ടൈൽ പതിച്ച് ഇന്ത്യക്കാരൻ അടക്കം രണ്ട് മരണം; 12 പേർക്ക് പരിക്ക്

Saudi-arabia
  •  2 days ago
No Image

അവഗണനയുടെ കനൽവഴികൾ പിന്നിട്ട് കിരീടപ്പോരിലെ നായകൻ; ഇനി ഇന്ത്യൻ ക്രിക്കറ്റിലെ 'അൺസ്റ്റോപ്പബിൾ' ബ്രാൻഡ് സഞ്ജു!

Cricket
  •  2 days ago
No Image

അന്താരാഷ്ട്ര പ്ലാറ്റിനം അംഗീകാരം വീണ്ടും നേടി റോയല്‍ ആശുപത്രി

oman
  •  2 days ago
No Image

സായിദ് മാനുഷിക ദിനം: മാനുഷിക മൂല്യങ്ങളുടെ സന്ദേശവുമായി ദുബൈ ജി.ഡി.ആർ.എഫ്.എ

uae
  •  2 days ago