പട്ടത്തിന്റെ നൂല്‍ കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരുക്ക്
മട്ടാഞ്ചേരി: മുകളില്‍ നിന്നും പറന്നു വീണ പട്ടത്തിന്റെ മാഞ്ചനൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. കൊച്ചങ്ങാടി സ്വദേശി പടിഞ്ഞാറെ നാച്ചി വീട്ടില്‍ അബ്ദുള്‍ ഷിഹാബ്(38) നാണ് കഴുത്തിനും ഇടതു കൈപ്പത്തിക്കും ആഴത്തില്‍ മുറിവേറ്റത്. ഇന്നലെ വൈകിട്ട് 4.30ന് കൊച്ചി നേവല്‍ ബേസിലെ എയര്‍പ്പോര്‍ട്ടിന് സമീപമായിരിന്നു സംഭവം.
ഗുരുതര പരുക്കേറ്റ ഷിഹാബിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടെ സഞ്ചരിച്ച കൂട്ടുകാരന്‍ ആരിഫിന്റെ താടിയെല്ലിന്റെ ഭാഗത്തും മുറിവുണ്ട്.
ഷിഹാബും ആരിഫും തോപ്പുംപടിയില്‍ നിന്നും എറണാകുളത്തേക്ക ്‌പോകവെ പൊട്ടിവീണ പട്ടത്തിന്റെ മാഞ്ചയില്‍ തീര്‍ത്ത നൂല്‍ അന്തരീക്ഷത്തിലൂടെ പറന്നു വന്ന് കഴുത്തില്‍ ഉടക്കുകയായിരുന്നു. കഴുത്തില്‍ ഉടക്കിയ നൂല്‍ പൊടുന്നനെ തട്ടി മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് ഇടതു കൈപ്പത്തിക്കു് മുറിവേറ്റത്.
പരുക്കേറ്റ ഷിഹാബ് വണ്ടിയുള്‍പ്പെടെ റോഡിലേക്ക് വീഴുകയായിരുന്നു. ചോരയില്‍ കുളിച്ച് വീണ ഷിഹാബിന് എന്തു പറ്റിയെന്നറിയാതെ പിന്നാലെയെത്തിയവര്‍ അമ്പരന്നു. പിന്നീടാണ് മാഞ്ചനൂലാണ് അപകടത്തിന് കാരണമായതെന്ന് ബോധ്യപ്പെട്ടത്. പിന്നാലെയെത്തിയ യാത്രക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഷിഹാബിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന റോഡിലാണ് അപകടമുണ്ടായത്.
പൊട്ടിയ ചില്ലു കഷ്ണങ്ങളും പശയും ചേര്‍ത്ത് ഉണ്ടാക്കുന്ന മാഞ്ച പടിഞ്ഞാറന്‍ കൊച്ചിയില്‍ നിരോധിച്ചിരിക്കുകയാണ്. പൊട്ടിവീഴുന്ന പട്ടത്തിന്റെ നൂലില്‍ കുടുങ്ങി നിരവധി പക്ഷികള്‍ ചത്തുവീഴുന്നതിന്നുവെന്ന പരാതിയെ തുടര്‍ന്ന് കോടതിയാണ് മാഞ്ചനൂലിന് പടിഞ്ഞാറന്‍ കൊച്ചിയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."