HOME
DETAILS

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

  
ബാസിത് ഹസന്‍
January 22, 2026 | 3:53 AM

118 people killed by stray dog attacks in kerala over last ten years

തൊടുപുഴ: 10 വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍. കൂടുതല്‍ മരണം കൊല്ലം ജില്ലയില്‍, 21 പേര്‍. കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ഇരകളാണ്. വിവരാവകാശ നിയമപ്രകാരം ഫാര്‍മേഴ്സ് അവയര്‍നസ് റിവൈവല്‍ മൂവ്മെന്റ് (ഫാം) ജനറല്‍ സെക്രട്ടറി സിജുമോന്‍ ഫ്രാന്‍സീസിന് ലഭിച്ച മറുപടിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകളുള്ളത്.

സംസ്ഥാനത്ത് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്, 21 മരണം. മറ്റ് ജില്ലകളിലെ കണക്കുകള്‍. തിരുവനന്തപുരം 16, പാലക്കാട് 13, ആലപ്പുഴ 12, തൃശൂര്‍ 11, എറണാകുളം, കോഴിക്കോട് ഒന്‍പതുവീതം. ഒന്നേകാല്‍ വയസുള്ള കുഞ്ഞുമുതല്‍ 90 വയസുള്ള വയോധികര്‍ വരെ ആക്രമണത്തിന് ഇരയായി മരണപ്പെട്ടു. മരിച്ചവരില്‍ 12 പേര്‍ പത്ത് വയസില്‍ താഴെയുള്ളവരാണ്. 50 -60 പ്രായപരിധിയിലുള്ളവരാണ് കൂടുതല്‍ (27പേര്‍) മരിച്ചതെന്നും കണക്കുകള്‍.

95% പേര്‍ക്കും വാക്സിന്‍ ലഭിച്ചില്ല
ലോകത്തിന് മാതൃകയെന്ന് അവകാശപ്പെടുന്ന കേരള ആരോഗ്യരംഗത്തിന് തിരിച്ചടിയാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പേവിഷബാധയേറ്റു മരിച്ചവരില്‍ 95 ശതമാനം പേര്‍ക്കും കൃത്യസമയത്ത് വാക്സിന്‍ എടുക്കാന്‍ സാധിച്ചിരുന്നില്ല എന്നത് ഗൗരവതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നഷ്ടപരിഹാരമില്ല

തെരുവ് നായ നിയന്ത്രണം തദ്ദേശ വകുപ്പിന്റെ ഉത്തരവാദിത്തമാണെങ്കിലും മരിച്ചവരുടെ കുടുംബത്തിനോ പരുക്കേറ്റവര്‍ക്കോ പഞ്ചായത്ത് വകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നോ യാതൊരുവിധ നഷ്ടപരിഹാരവും നല്‍കുന്നില്ല. സുപ്രിംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച റിട്ട. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയാണ് ചികിത്സക്കായി നഷ്ടപരിഹാരം കൊടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിവന്നിരുന്നത്. എന്നാല്‍ പിന്നീട് ഈ കമ്മറ്റിയുടെ പ്രവര്‍ത്തനം നിലച്ചു. പകരം കേരളാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ കീഴില്‍ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. തെരുവ് നായയുടെ കടിയേറ്റാല്‍ സ്വന്തം ചെലവില്‍ ചികിത്സ തേടേണ്ട അവസ്ഥയാണുള്ളത്.

അതേ സമയം അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ തെരുവ് നായയുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് 5,000 രൂപ നഷ്ടപരിഹാരമായി ലഭിക്കും. ബെംഗളൂരു നഗരത്തില്‍ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ പരിശോധിച്ച് ഉറപ്പുവരുത്താനായി പ്രത്യേകസമിതിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

data reveals that 118 people have died due to stray dog attacks in kerala in the past decade, with victims and families often left without compensation or adequate support.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  6 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  6 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  6 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  6 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  6 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  6 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  6 days ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  6 days ago
No Image

കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍ 

Kerala
  •  6 days ago