HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം: വി ശിവന്‍കുട്ടി

  
January 22, 2026 | 5:41 AM

sabarimala-gold-smuggling-case-v-sivankutty-demands-sonia-gandhi-arrest

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാമര്‍ശം. 

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യുകയും വേണമെന്ന്  ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചപ്പോഴാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. 

'സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിനെ കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ലല്ലോ. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. വീട് റെയ്ഡ് ചെയ്യണം. വീട്ടില്‍ സ്വര്‍ണം ഉണ്ട്. സോണിയാ ഗാന്ധിയുടെ കയ്യില്‍ സ്വര്‍ണം കെട്ടിയില്ലേ. അത് ഏത് സ്വര്‍ണമാണ്. തന്ത്രി എന്തിന് രണ്ട് തവണ അവിടെ പോയി. ആര് കൊണ്ടുപോയി. കോണ്‍ഗ്രസ് മറുപടി പറയണം', ശിവന്‍കുട്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നിയമസഭയില്‍ സ്വര്‍ണക്കൊള്ള ഉയര്‍ത്തിയത്. ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷം സമരത്തിലാണെന്നും അതിനാല്‍ സഭാനടപടികളുമായി സഹകരിക്കാന്‍ നിര്‍വാഹമില്ലെന്നും വി.ഡി സതീശന്‍ സ്പീക്കറെ അറിയിച്ചു. തുടര്‍ന്ന് സ്വര്‍ണക്കൊള്ളക്കെതിരായ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.

ഇതിനൊപ്പം പോറ്റിയെ കേറ്റിയെ പാട്ടും പ്രതിപക്ഷം പാടി. ഇതോടെ ഭരണപക്ഷാംഗങ്ങള്‍ പ്രകോപിതരായി. പോറ്റിയും സോണിയ ഗാന്ധിയും ഒപ്പമുള്ള ചിത്രങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചായി ഭരണപക്ഷത്തിന്റെ പ്രതിരോധം. 

 

Kerala Education Minister V. Sivankutty stirred controversy in the state assembly by demanding the arrest and questioning of former Congress president Sonia Gandhi in connection with the alleged Sabarimala gold smuggling case. He cited reports that the prime accused, Unnikrishnan Potti, had visited Sonia Gandhi and alleged that gold was present at her residence, calling for a raid.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  3 hours ago
No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  3 hours ago
No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  3 hours ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  3 hours ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  3 hours ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  4 hours ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  4 hours ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  4 hours ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  4 hours ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  4 hours ago