HOME
DETAILS

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഇറാനില്‍ ഒരു 'ജെന്‍സി' വിപ്ലവം സാധ്യമല്ല; യു.എസ് പിന്തുണയുണ്ടായിട്ടും അട്ടിമറി ശ്രമം വിജയിക്കാത്തതിന് കാരണളുണ്ട്

  
January 23, 2026 | 4:41 AM

analysis-iran-political-stability-gen-z-revolution-scope

ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ഭരണമാറ്റത്തിന് വഴിവെച്ചപ്പോള്‍, സമാനമായ തരംഗങ്ങള്‍ ഇറാനിലും ആവര്‍ത്തിക്കപ്പെടുമെന്ന നിരീക്ഷണങ്ങള്‍ ശക്തമായിരുന്നു. തികച്ചും ജനാധിപത്യ സംവിധാനവും ശക്തമായ ഭരണസംവിധാനവും സുരക്ഷാ ഏജന്‍സികളും ഉണ്ടായിട്ടും യുവാക്കളും കൗമാരക്കാരും വിദ്യാര്‍ഥികളും തെരുവിലിറങ്ങിയപ്പോള്‍ ഈ മൂന്ന് രാജ്യങ്ങളിലെയും ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നു. ബംഗ്ലാദേശില്‍ പ്രക്ഷോഭം ചോരയില്‍ മുങ്ങുകയും നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്‌തെങ്കിലും, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് രാജിവച്ച് നാടുവിടേണ്ടിവന്നു. ബംഗ്ലാദേശിലേതു പോലെ നേപ്പാളിലെ പ്രക്ഷോഭം രക്തരൂഷിതമാവുകയോ നീണ്ടുപോകുകയോ ഉണ്ടായില്ല. ഒരു കൊടുങ്കാറ്റ് പോലെ ജെന്‍സികള്‍ തെരുവിലിറങ്ങിയപ്പോള്‍ സര്‍ക്കാരിന് ഭരണം ഒഴിയേണ്ടിവന്നു. സമാനമായിരുന്നു ശ്രീലങ്കയിലെയും അവസ്ഥ. ഇവിടത്തെയെല്ലാം പ്രക്ഷോഭങ്ങളുടെ അലയൊലി കെട്ടടങ്ങും മുമ്പാണ് ഇറാനിലും പ്രക്ഷോഭം തുടങ്ങിയത്. 
മറ്റ് ജ്യങ്ങളിലേതു പോലെ തന്നെ ഇറാനിലെ പ്രക്ഷോഭകര്‍ക്കും സര്‍ക്കാരിനെതിരേ തെരുവിലിറങ്ങാന്‍ കാരണങ്ങളുണ്ടായിരുന്നു. ലോകത്തെ ഏറ്റവും മൂല്യം ഇടിഞ്ഞ കറന്‍സിയായി ഇറാന്റെ റിയാല്‍ മാറി. ഒരു ഡോളര്‍ കിട്ടാന്‍ ലക്ഷത്തിലേറെ റിയാല്‍ കൊടുക്കേണ്ട അവസ്ഥ.
ഇക്കാരണത്താല്‍ വിലക്കയറ്റവും പണപ്പെരുപ്പവും കൊണ്ട് ഇറാന്‍ ജനത പൊറുതിമുട്ടി. ഈ സാഹചര്യത്തിലാണ് ഭരണകൂടത്തിനെതിരേ തലസ്ഥാനമായ തെഹ്‌റാനിലുള്‍പ്പെടെ ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. നേപ്പാളിലായാലും ശ്രീലങ്കയിലായാലും ബംഗ്ലാദേശിലായാലും അവിടത്തെ പ്രക്ഷോഭങ്ങളില്‍നിന്ന് വിഭിന്നമായി, ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് യു.എസ്, ഇസ്‌റാഈല്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നു. എന്നിട്ടും പ്രക്ഷോഭകര്‍ക്കാര്‍ ഭരണകൂടത്തെ മാറ്റാനായില്ല. ഇറാനിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവിടുത്തെ ഭരണകൂടം ഇപ്പോഴും ശക്തമായ അടിത്തറയിലാണെന്ന് കാണാം. എന്നാല്‍ അതിന് പല കാരണങ്ങള്‍ കണ്ടെത്താനാകും.

2026-01-2310:01:46.suprabhaatham-news.png
 
 

1: ഭരണകൂടത്തിന് ലഭിക്കുന്ന ജനകീയ പിന്തുണ

ശ്രീലങ്കയിലെയോ ബംഗ്ലാദേശിലെയോ പ്രക്ഷോഭങ്ങളില്‍ നിന്ന് ഇറാനെ വ്യത്യസ്തമാക്കുന്നത് ഭരണകൂടത്തിന് അനുകൂലമായി തെരുവിലിറങ്ങുന്ന ലക്ഷക്കണക്കിന് ജനങ്ങളും ഉണ്ടെന്നതായിരുന്നു. സാമ്പത്തിക ഉപരോധങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങളും നിലനില്‍ക്കുമ്പോഴും, നിലവിലെ ഭരണസംവിധാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന വലിയൊരു വിഭാഗം ഇറാനിലുണ്ട്. 1979ലെ ഇസ്‌ലാമിക വിപ്ലവകാലത്ത് ഷാ ഭരണകൂടത്തെ പിന്തുണയ്ക്കാന്‍ ഒരാള്‍പ്പോലും ഉണ്ടായിരുന്നില്ല. അന്ന് ഇറാന്‍ ജനത ഒന്നടങ്കം പടിഞ്ഞാറന്‍ പിന്തുണയുള്ള ഷാ ഭരണകൂടത്തിനെതിരേ തിരിയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം നേരെ തിരിച്ചാണ്. തെരുവിലിറങ്ങിയ പല പ്രക്ഷോഭകര്‍ക്കും സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധം ഉണ്ടായിരുന്നപ്പോഴും, ഭരണകൂടം മാറണമെന്ന ചിന്തയില്ലായിരുന്നു.

2: വിയോജിപ്പുകളോടുള്ള സമീപനം

ഇറാനില്‍ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളും പണിമുടക്കുകളും അസാധാരണമായ ഒന്നല്ല. കടുത്ത വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഒരു പരിധിവരെ ഉള്‍ക്കൊള്ളാന്‍ അവിടുത്തെ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഖത്തര്‍ ലോകകപ്പില്‍ ദേശീയഗാനം പാടാന്‍ വിസമ്മതിച്ച ഇറാനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ നടപടിയും, അതിനെ പിന്തുണച്ചുകൊണ്ട് ഇറാനില്‍ നിന്നുതന്നെ ഉയര്‍ന്ന ശബ്ദങ്ങളും ഇതിന് ഉദാഹരണമാണ്. ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും പലപ്പോഴും ഇറാനില്‍ വിമതശബ്ദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പരിമിതമെങ്കിലും ജനാധിപത്യസംവിധാനമുള്ളതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ ശബ്ദങ്ങളും സാധാരണയാണ്.
അഹമ്മദ് നെജാദ് ഉള്‍പ്പെടെയുള്ള മുന്‍ ഭരണാധികാരികളുടെ കാലത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാന്‍, സഊദി ഉള്‍പ്പെടെയുള്ള സുന്നി മുസ്ലിം രാജ്യങ്ങളുമായി അടുപ്പം സൂക്ഷിക്കുന്നുണ്ട്. ഇത് ഇറാനെതിരായ അയല്‍പ്പക്ക ശത്രുത കുറയാനും ഒരു കാരണമാണ്.

2026-01-2310:01:65.suprabhaatham-news.png
 
 

3: പ്രതിപക്ഷത്തിന്റെ വെല്ലുവിളികള്‍

നിലവിലെ ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ കെല്പുള്ള, ആയത്തുല്ല ഖാംനഇയെപ്പോലെ സ്വാധീനമുള്ള ഒരു നേതാവിന്റെ അഭാവം പ്രതിപക്ഷ നിരയിലുണ്ട്. പഴയ രാജഭരണകൂട അനുകൂലികളായ പ്രവാസി ഇറാനികളും പടിഞ്ഞാറന്‍ മാധ്യമങ്ങളും നല്‍കുന്ന പിന്തുണയ്ക്കപ്പുറം, ഇറാനിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വേരോട്ടമുള്ള ഒരു ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ, അഴിമതി ആരോപണങ്ങള്‍ നേരിട്ട പഴയ രാജഭരണത്തെ (ഷാ കുടുംബം) തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെ സാധാരണ ഇറാനികള്‍ സംശയത്തോടെയാണ് കാണുന്നത്. വിദേശശക്തികള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഭരണമാറ്റം ഉണ്ടായ ഇറാഖ്, അഫ്ഗാന്‍, സിറിയ, യമന്‍, ലിബിയ എന്നിവിടങ്ങളിലെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയും രാഷ്ട്രീയ അസ്ഥിരതയും ഇറാനികള്‍ കാണുന്നുമുണ്ട്.

4: ഉപരോധങ്ങള്‍ക്കിടയിലെ വളര്‍ച്ച

ഇറാനിലെ ഇപ്പോഴത്തെ കറന്‍സി മൂല്യം ഇടിയാനുള്ള കാരണം അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ യു.എസും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും പതിറ്റാണ്ടുകളായി തുടരുന്ന ബഹിഷ്‌കരണം ആണെന്ന ബോധ്യവും ഇറാന്‍ ജനതയ്ക്കുണ്ട്. എന്നാല്‍ ഈ ബഹിഷ്‌കരണങ്ങള്‍ക്കിടയിലും ശാസ്ത്രം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഇറാന്‍ കൈവരിച്ച പുരോഗതി ജനങ്ങളില്‍ ദേശീയബോധം വളര്‍ത്തുന്നുണ്ട്. ആണവശക്തിയാകാന്‍ തയ്യാറെടുക്കുന്ന ഒരു രാജ്യമെന്ന നിലയില്‍, തങ്ങളുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ നിലവിലെ ഭരണകൂടമാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം അവിടെയുണ്ട്. കല ആകട്ടെ ശാസ്ത്രം ആകട്ടെ പുതിയ കണ്ടുപിടുത്തങ്ങള്‍ ആകട്ടെ മുസ്ലിംലോകത്ത് ഇറാന്‍ മുന്നിലാണെന്ന ധാരണയും അവിടത്തുകാര്‍ക്കുണ്ട്. ഇതെല്ലാം ഭരണകൂടത്തിന് അനുകൂലമായ സാഹചര്യം അവിടെയുണ്ടാക്കിയിട്ടുണ്ട്.

English Summary: The 1979 Iranian Revolution involved significant casualties, with historical estimates ranging between 2,781 and 5,300 deaths during the protests, though official figures claim much higher numbers. Key violent events like the Cinema Rex fire and 'Black Friday' at Jaleh Square played a crucial role in the eventual collapse of the monarchy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  2 hours ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  3 hours ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  3 hours ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  3 hours ago
No Image

40 ലക്ഷത്തിന്റെ തട്ടിപ്പ്: സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

crime
  •  3 hours ago
No Image

ഇറാനെ ലക്ഷ്യമിട്ട് യു.എസിന്റെ 'വന്‍ കപ്പല്‍ പട'; പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി  ട്രംപ്

International
  •  3 hours ago
No Image

പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ്, ചിത്രം പുറത്ത്; 'കവറില്‍ ഇത്തപ്പഴം, കൊള്ളക്കാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala
  •  3 hours ago
No Image

മരണം വരെ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡാണ്; ആരാധകരുടെ ഹൃദയം തൊട്ട് കാസെമിറോയുടെ വിടവാങ്ങൽ പ്രസംഗം

Football
  •  4 hours ago
No Image

തിരിച്ചുകയറാനാകാതെ രൂപ; കുവൈത്ത് ദിനാര്‍ 300ന് അരികില്‍, ഖത്തര്‍ റിയാല്‍ 25 രൂപ കടന്നു; പ്രവാസികള്‍ക്ക് ശമ്പള വര്‍ധനവിന് തുല്യം | Indian Rupee Value

Kuwait
  •  4 hours ago
No Image

പോക്സോ കേസ് പ്രതി പൊലിസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

crime
  •  4 hours ago