തിരിച്ചുകയറാനാകാതെ രൂപ; കുവൈത്ത് ദിനാര്‍ 300ന് അരികില്‍, ഖത്തര്‍ റിയാല്‍ 25 രൂപ കടന്നു; പ്രവാസികള്‍ക്ക് ശമ്പള വര്‍ധനവിന് തുല്യം | Indian Rupee Value
മുംബൈ/ദുബൈ: ആഗോള വിപണിയിലെ ചലനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തുടരുന്നു. നിലവില്‍ ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിടുന്ന ഒന്നായി രൂപ മാറിയിരിക്കുകയാണ്. എന്നാല്‍ സാധാരണക്കാര്‍ക്കും ഇറക്കുമതി മേഖലയ്ക്കും ഇത് തിരിച്ചടിയാണെങ്കിലും, ഗള്‍ഫ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വിദേശ മലയാളികള്‍ക്ക് ഈ സാഹചര്യം വലിയ നേട്ടമാണ് സമ്മാനിക്കുന്നത്.
കുവൈത്ത് ദിനാര്‍ 300ലേക്ക്
ഗള്‍ഫ് കറന്‍സികളില്‍ എന്നല്ല ലോകത്തു തന്നെ ഏറ്റവും കരുത്തനായ കുവൈത്ത് ദിനാറിന്റെ വിനിമയ മൂല്യം ചരിത്രത്തിലാദ്യമായി 300 രൂപയ്ക്ക് അടുത്തെത്തി നില്‍ക്കുകയാണ്. നിലവില്‍ 298 രൂപയ്ക്ക് മുകളിലാണ് വിനിമയ നിരക്ക്. യുഎഇ ദിര്‍ഹം, സൗദി റിയാല്‍ എന്നിവയ്ക്കും മികച്ച നിരക്കാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഖത്തര്‍ റിയാല്‍ ഇതാദ്യമായി 25 രൂപയ്ക്ക് മുകളിലെത്തി.
അവസരം മുതലെടുത്ത് പ്രവാസികള്‍
രൂപയുടെ മൂല്യം ഇടിയുന്നതോടെ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ മുന്‍പത്തേക്കാള്‍ വലിയ തുക രൂപയായി ലഭിക്കുന്നു. രൂപയുടെ മൂല്യം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ കുറഞ്ഞ വിദേശ കറന്‍സി ഉപയോഗിച്ച് നാട്ടില്‍ വലിയ നിക്ഷേപങ്ങള്‍ (സ്ഥലം വാങ്ങല്‍, വീട് പണി തുടങ്ങിയവ) നടത്താന്‍ പ്രവാസികള്‍ക്ക് സാധിക്കുന്നു. വിനിമയ നിരക്കിലെ വര്‍ദ്ധനവ് പ്രവാസികളുടെ ശമ്പളത്തില്‍ പ്രായോഗികമായി 5 മുതല്‍ 10 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാക്കുന്നതിന് തുല്യമാണ്.
രൂപ നേരിടുന്ന പ്രതിസന്ധി
അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വ്യാപകമായി പണം പിന്‍വലിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. വ്യാഴാഴ്ച മാത്രം 2,549.80 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങളും രൂപയുടെ കരുത്ത് ചോര്‍ത്തുന്നുണ്ട്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയില്‍ പല പ്രവാസികളും പണമയക്കാന്‍ കാത്തിരിക്കുകയാണ്.
അതേസമയം, ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളെത്തുടര്‍ന്ന് ഇന്ന് രാവിലെ രൂപയുടെ മൂല്യത്തില്‍ ചെറിയ തിരിച്ചുവരവ് ഉണ്ടായിട്ടുണ്ട്. ഡോളറിനെതിരെ 17 പൈസ ഉയര്‍ന്ന് 91.41 എന്ന നിലയിലാണ് രൂപ വ്യാപാരം തുടങ്ങിയത്. ഗീന്‍ലാന്‍ഡ് വിഷയത്തില്‍ യൂറോപ്പിനെതിരെയുള്ള നികുതി ഭീഷണിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങിയതാണ് രൂപയ്ക്ക് കരുത്തായത്.
വ്യാഴാഴ്ച റെക്കോര്‍ഡ് താഴ്ചയില്‍ നിന്നും കരകയറിയ രൂപ 7 പൈസ നേട്ടത്തോടെ 91.58 ലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത് വരെ രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
രൂപയും മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വ്യത്യാസം
| Country / Currency | Value |
| Kuwaiti Dinar | 298.144855 |
| Bahraini Dinar | 243.619510 |
| Omani Rial | 237.993244 |
| British Pound | 123.641623 |
| Swiss Franc | 115.937900 |
| Euro | 107.649036 |
| US Dollar | 91.600936 |
| Singapore Dollar | 71.625660 |
| Bruneian Dollar | 71.625660 |
| Canadian Dollar | 66.436338 |
| Australian Dollar | 62.731735 |
| New Zealand Dollar | 54.149401 |
| Israeli Shekel | 29.222706 |
| Polish Zloty | 25.632975 |
| Qatari Riyal | 25.165092 |
| Emirati Dirham | 24.942392 |
| Saudi Arabian Riyal | 24.426916 |
| Romanian New Leu | 21.140788 |
| Brazilian Real | 17.330056 |
| Libyan Dinar | 14.586729 |
| Danish Krone | 14.413139 |
| Trinidadian Dollar | 13.504537 |
| Chinese Yuan Renminbi | 13.154750 |
| Hong Kong Dollar | 11.746560 |
| Swedish Krona | 10.172421 |
| Norwegian Krone | 9.302060 |
| Botswana Pula | 6.676874 |
| South African Rand | 5.695008 |
| Mexican Peso | 5.251759 |
| Czech Koruna | 4.436151 |
| Malaysian Ringgit | 22.871445 |
| Thai Baht | 2.941945 |
| Taiwan New Dollar | 2.903708 |
| Turkish Lira | 2.111821 |
| Mauritian Rupee | 1.993199 |
| Philippine Peso | 1.551723 |
| Russian Ruble | 1.206612 |
| Icelandic Krona | 0.737275 |
| Nepalese Rupee | 0.624707 |
| Japanese Yen | 0.577533 |
| Pakistani Rupee | 0.327439 |
| Sri Lankan Rupee | 0.296012 |
| Hungarian Forint | 0.281848 |
| Kazakhstani Tenge | 0.181747 |
| Chilean Peso | 0.105086 |
| Argentine Peso | 0.064090 |
| South Korean Won | 0.062494 |
| Colombian Peso | 0.025433 |
| Indonesian Rupiah | 0.005444 |
| Iranian Rial | 0.000085 |
News Summary: The Indian Rupee continued its recovery on Friday, gaining 17 paise to reach 91.41 against the US dollar in early trade. This upward trend follows a softening of US President Donald Trump’s stance on European trade tariffs, which has eased global geopolitical concerns and improved investor risk appetite. However, the currency remains under pressure due to persistent foreign fund outflows and ongoing global economic uncertainties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."