HOME
DETAILS

വൈറലാക്കാന്‍ എല്ലായിടത്തും കാമറയും മൈക്കുമായി പോകണ്ട; യു.എ.ഇയില്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കുള്ള നിയമം ഇങ്ങനെ; ലംഘിച്ചാല്‍ 2.25 കോടി രൂപ വരെ പിഴ

  
January 24, 2026 | 4:32 AM

UAE Content Creators Must Obtain Advertiser Permits to Avoid Heavy Penalties

ദുബൈ: യുഎഇയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വരുമാനം കണ്ടെത്തുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങളുമായി പുതിയ മാധ്യമ നിയമം 2025 മുതല്‍ പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വന്നു. രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരസ്യരംഗത്ത് സുതാര്യത ഉറപ്പാക്കുന്നതിനുമായി 'നാഷണല്‍ മീഡിയ റെഗുലേറ്ററി അതോറിറ്റി' (NMRA) നിയമങ്ങള്‍ പരിഷ്‌കരിച്ചു. പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം (ഏകദേശം രണ്ടര കോടി രൂപ) വരെ പിഴ ഈടാക്കാനാണ് പുതിയ വ്യവസ്ഥ.

നിര്‍ബന്ധിത അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് 

സോഷ്യല്‍ മീഡിയയിലൂടെ പണമീടാക്കിയോ അല്ലാതെയോ പരസ്യങ്ങളും പ്രൊമോഷനുകളും ചെയ്യുന്നവര്‍ യുഎഇ മീഡിയ കൗണ്‍സിലിന്റെ പ്രത്യേക പെര്‍മിറ്റ് എടുത്തിരിക്കണം. 2026 ജനുവരി 31നകം നിലവിലുള്ള ക്രിയേറ്റര്‍മാര്‍ പെര്‍മിറ്റ് എടുത്തിരിക്കണം.
* യോഗ്യത: അപേക്ഷകര്‍ക്ക് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം, യുഎഇ പൗരനോ താമസക്കാരനോ ആയിരിക്കണം. കൂടാതെ ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്നുള്ള ട്രേഡ് ലൈസന്‍സും ഉണ്ടായിരിക്കണം.
* സൗജന്യം: യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആദ്യ മൂന്ന് വര്‍ഷത്തേക്ക് ഈ പെര്‍മിറ്റ് സൗജന്യമാണ്.

ഉള്ളടക്ക നിലവാരങ്ങള്‍ 

യുഎഇ മീഡിയ കൗണ്‍സില്‍ പുറപ്പെടുവിച്ച 20 കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ കണ്ടെന്റുകള്‍ നിര്‍മ്മിക്കാന്‍ പാടുള്ളൂ. ഇതിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
* യുഎഇയുടെ മൂല്യങ്ങളും സാമൂഹിക ഐക്യവും സംരക്ഷിക്കുക.
* ഒരു മതവിശ്വാസത്തെയും അവഹേളിക്കരുത്.
* രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെയോ ഭരണസംവിധാനങ്ങളെയോ അനാദരിക്കരുത്.
* തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുത്.
* ഒരു ഉല്‍പ്പന്നത്തെയോ സേവനത്തെയോ കുറിച്ച് പണം വാങ്ങി പ്രമോട്ട് ചെയ്യുമ്പോള്‍ അത് പരസ്യമാണെന്ന് (Ad/Paid Promotion) പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. 
* മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന രീതിയിലുള്ള വീഡിയോകളോ ചിത്രങ്ങളോ അനുവാദമില്ലാതെ പങ്കുവെക്കുന്നത് കുറ്റകരമാണ്. 

സന്ദര്‍ശകര്‍ക്കും  നിയന്ത്രണം

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ പ്രൊമോഷനുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് 'വിസിറ്റിംഗ് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ്' നിര്‍ബന്ധമാണ്. മൂന്ന് മാസത്തേക്ക് 500 ദിര്‍ഹമാണ് ഇതിന്റെ ഫീസ്. അംഗീകൃത ഏജന്‍സികള്‍ വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്.

പെര്‍മിറ്റ് റദ്ദാക്കല്‍

പെര്‍മിറ്റ് നിബന്ധനകള്‍ ലംഘിക്കുകയോ, തെറ്റായ വിവരങ്ങള്‍ നല്‍കുകയോ, മാധ്യമ മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയോ ചെയ്താല്‍ മീഡിയ കൗണ്‍സിലിന് പെര്‍മിറ്റ് റദ്ദാക്കാനോ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാനോ അധികാരമുണ്ട്.

പിഴ ശിക്ഷകള്‍:

നിയമങ്ങള്‍ ലംഘിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പ്രാഥമികമായി പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. ആവര്‍ത്തിച്ചുള്ള ലംഘനമാണെങ്കില്‍ പിഴ തുക വര്‍ദ്ധിക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് പിഴ ശിക്ഷകള്‍ താഴെ പറയുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്:

ലംഘനം പിഴ തുക (ദിർഹം)
ഗൗരവമേറിയ ലംഘനങ്ങൾ (മതം, ദേശീയ സുരക്ഷ എന്നിവയെ ബാധിക്കുന്നത്) 10 ലക്ഷം (1 മില്യൺ) വരെ
കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുക (കൊലപാതകം, ലഹരി ഉപയോഗം തുടങ്ങിയവ) 1,50,000 വരെ
ദേശീയ ചിഹ്നങ്ങളെയും നയങ്ങളെയും അവഹേളിക്കൽ 50,000 - 5,00,000
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കൽ (ആദ്യ തവണ) 10,000
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കൽ (ആവർത്തിച്ചാൽ) 40,000
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കൽ 5,000 - 10,000
ലൈസൻസ് പുതുക്കുന്നതിലെ കാലതാമസം പ്രതിദിനം 150 (പരമാവധി 3000)

The UAE has enforced a strict new media law (Federal Law No. 55 of 2023) requiring all social media influencers and content creators to obtain a mandatory Advertiser Permit by January 31, 2026. Under these regulations, creators must adhere to 20 specific content standards, with severe violations involving national security or religious sentiments carrying fines of up to Dh1 million. The law also targets unlicensed activities and misinformation, imposing penalties ranging from Dh10,000 for operating without a permit to Dh150,000 for promoting illegal acts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  4 hours ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  4 hours ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  5 hours ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  5 hours ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  5 hours ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 hours ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  6 hours ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  6 hours ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  6 hours ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  6 hours ago