വൺ ടൈം പാസ്സ്‌വേർഡുകൾ പങ്ക് വെക്കരുതെന്ന മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: ബിസിനസ് പ്ലാറ്റ്ഫോമിലൂടെ വൺ ടൈം പാസ്സ്‌വേർഡുകൾ (OTP) പങ്ക് വെക്കുന്ന അവസരത്തിൽ ബിസിനസ് സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. 2024 ഏപ്രിൽ 2-നാണ് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
تجنب مشاركة رمز التحقق الخاص بمعاملاتك التجارية عبر منصة #عُمان_للأعمال حتى لا يتم استغلالك واستخدام بياناتك دون علمك. pic.twitter.com/gWfK7ZJxkS
— وزارة التجارة والصناعة وترويج الاستثمار - عُمان (@Tejarah_om) April 2, 2024
ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്‌വേർഡുകൾ (OTP) ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിലൂടെ പങ്ക് വെക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. OTP-കൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് മന്ത്രാലയം ഇത്തരം ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."