HOME
DETAILS

ഇരകൾക്ക് ആശ്വാസം: വാഹന അപകട ഇൻഷുറൻസ് തുക ഇനി കുറയില്ല; കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം

  
Web Desk
February 01, 2026 | 1:33 PM

relief for victims vehicle accident insurance amount wont be deducted announcement in central budget

ന്യൂഡൽഹി: വാഹന അപകടങ്ങളിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസവുമായി 2026-27 കേന്ദ്ര ബജറ്റ്. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (MACT) അനുവദിക്കുന്ന നഷ്ടപരിഹാര തുകയുടെ പലിശയെ ആദായനികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.

കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തോടെ കോടതി വഴി ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ പലിശയ്ക്ക് ഇനി ആദായനികുതി നൽകേണ്ടതില്ല. കൂടാതെ നഷ്ടപരിഹാര പലിശയിൽ നിന്നും ഉറവിടത്തിൽ തന്നെ നികുതി ഈടാക്കുന്ന രീതി (TDS) പൂർണ്ണമായും നിർത്തലാക്കുകയും ചെയ്തു. ഇതോടെ നികുതി പിടിക്കാത്തതിനാൽ ഇൻഷുറൻസ് തുകയുടെ മുഴുവൻ പലിശയും ഇനി ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭിക്കും.

നികുതി കുറയ്ക്കാത്തതിനാൽ തന്നെ, പിന്നീട് അത് തിരികെ ലഭിക്കാനായി (Refund) വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇല്ലാതാവുന്നത്.

വർഷങ്ങളായി നിലനിന്നിരുന്ന നിയമതർക്കങ്ങൾക്കാണ്  ഇന്ന് നടന്ന ബജറ്റ് പ്രഖ്യാപനത്തോടെ ധനമന്ത്രി അന്ത്യം കുറിച്ചിരിക്കുന്നത്. നഷ്ടപരിഹാര പലിശയിൽ നിന്നും ടി.ഡി.എസ് ഈടാക്കുന്നതിനെതിരെ 2022-ലും 2024-ലും സുപ്രിം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. നികുതി നയങ്ങളെ സാമൂഹിക നീതിയുമായി യോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനമെന്ന് സർക്കാർ വ്യക്തമാക്കി.

സാധാരണക്കാരായ അപകട ഇരകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സങ്കീർണ്ണമായ നിയമ നടപടികൾ ഒഴിവാക്കാനും ഈ തീരുമാനം സഹായിക്കും. നികുതി കിഴിവുകളില്ലാതെ മുഴുവൻ തുകയും ഇനി അർഹരിലേക്ക് എത്തും എന്നും ധനമന്ത്രാലയം വ്യക്തമാക്കി.

ആർക്കൊക്കെ ഗുണകരമാകും?

ആദായനികുതി പരിധിയിൽ വരാത്ത സാധാരണക്കാരായ ഗുണഭോക്താക്കൾക്കാണ് ഈ നീക്കം ഏറ്റവും കൂടുതൽ ഗുണകരമാകുന്നത്. മുൻപ് 50,000 രൂപയ്ക്ക് മുകളിലുള്ള പലിശയ്ക്ക് ടി.ഡി.എസ് ബാധകമായിരുന്നു. ഇത് പലപ്പോഴും പാവപ്പെട്ട കുടുംബങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചിരുന്നു. 2026-27 സാമ്പത്തിക വർഷം മുതൽ പുതിയ ഇളവ് നിലവിൽ വരും.

 

 

 

The Union Budget 2026-27 has brought significant relief to accident victims and their families. Finance Minister Nirmala Sitharaman announced that income tax on interest earned from Motor Accident Claims Tribunal (MACT) compensation is now completely waived. Additionally, the TDS (Tax Deducted at Source) on this interest has been abolished. This ensures that beneficiaries receive the full amount without deductions, eliminating the long wait for tax refunds and providing direct financial support to those in need.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.പി.ജി ക്ഷാമത്തിന് പരിഹാരം; ഹോർമുസ് കടലിടുക്ക് പിന്നിട്ട് രണ്ട് കപ്പലുകൾ രാജ്യത്തെത്തി

National
  •  17 days ago
No Image

മുഖത്തേക്ക് പെപ്പർ സ്പ്രേ, ലാത്തിയടി, ജീപ്പിനുള്ളിലും മർദ്ദനം; കൊല്ലത്ത് പൊലിസിനെതിരെ ദമ്പതികൾ

Kerala
  •  18 days ago
No Image

ഐപിഎല്ലിൽ പുതു ചരിത്രം സൃഷ്ടിച്ച് കോഹ്‌ലി; റാഞ്ചിയത് ആർക്കുമില്ലാത്ത റെക്കോർഡ്

Cricket
  •  18 days ago
No Image

3D മാപ്പിംഗും അത്യാധുനിക സാങ്കേതികവിദ്യയും; മഴക്കെടുതിയിൽ ദുബൈയെ കാത്തത് പൊലിസിന്റെ ഈ 'ഹൃദയമിടിപ്പ്'

uae
  •  18 days ago
No Image

രാഹുല്‍ ഗാന്ധി ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്; അവ പാലിക്കുമെന്നാണ് പ്രതീക്ഷ; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം, നിലപാടില്‍ മാറ്റമില്ല; കെ സുധാകരന്‍ 

Kerala
  •  18 days ago
No Image

വയനാട്ടിൽ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമം? പൊലിസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം

Kerala
  •  18 days ago
No Image

യുഎഇയിൽ വാഹനമോടിക്കുമ്പോഴോ ഷോപ്പിംഗ് നടത്തുമ്പോഴോ സൈറൺ കേട്ടാൽ ചെയ്യേണ്ടത് ഇത്!

uae
  •  18 days ago
No Image

പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്: കൂട്ടുകാരികൾ മൊഴി മാറ്റിയിട്ടും രക്ഷയില്ല; പ്രതികളായ രണ്ടുപേർക്ക് പത്തു വർഷം തടവ്

Kerala
  •  18 days ago
No Image

ഔദ്യോഗിക രേഖയില്‍ ബിജെപി സീല്‍; കൂടുതല്‍ നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala
  •  18 days ago
No Image

മലപ്പുറം എടവണ്ണയിൽ ഇടമിന്നലേറ്റ് വയോധികൻ മരിച്ചു

Kerala
  •  18 days ago