HOME
DETAILS

തൊണ്ടിമുതൽ തിരിമറി: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; അയോഗ്യത തുടരും

  
Web Desk
February 02, 2026 | 12:11 PM

antony raju case update thiruvananthapuram court stays sentence but disqualification as mla continues

തിരുവനന്തപുരം: ലഹരിക്കേസിലെ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷാവിധി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി താത്കാലികമായി മരവിപ്പിച്ചു. ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് കോടതി നടപടി. എന്നാൽ, അദ്ദേഹം കുറ്റക്കാരനാണെന്ന വിധിക്ക് മാറ്റമില്ലാത്തതിനാൽ എം.എൽ.എ സ്ഥാനത്തുനിന്നുള്ള അയോഗ്യത നിലനിൽക്കും.

കോടതി ഉത്തരവിലെ പ്രധാന കാര്യങ്ങൾ:

മൂന്ന് വർഷത്തെ തടവുശിക്ഷയാണ് സെഷൻസ് കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്.ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റക്കാരനാണെന്ന വിധി നിലനിൽക്കുന്നതിനാൽ എം.എൽ.എ സ്ഥാനത്തുനിന്നുള്ള അയോഗ്യത തുടരും. ശിക്ഷാവിധി മാത്രമല്ല, കുറ്റക്കാരനാണെന്ന കണ്ടെത്തൽ (Conviction) കൂടി സ്റ്റേ ചെയ്താൽ മാത്രമേ അയോഗ്യത നീങ്ങുകയുള്ളൂ.അപ്പീലിൽ വിശദമായ വാദം ഫെബ്രുവരി 6-ന് ആരംഭിക്കും.

കേസിന്റെ പശ്ചാത്തലം:

1990-ലെ ഒരു മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ച് വലിപ്പം കുറയ്ക്കുകയും, വിദേശിയായ പ്രതിയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു എന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. അന്ന് കോടതിയിൽ അഭിഭാഷകനായിരുന്നു അദ്ദേഹം. കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരൻ ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

ജനുവരി 3-നാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീൽ നൽകുന്നതിനായി മജിസ്‌ട്രേറ്റ് കോടതി തന്നെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ

National
  •  2 hours ago
No Image

കൊച്ചിയിൽ സദാചാര ഗുണ്ടാക്രമണം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ക്രൂരമായി മർദ്ദിച്ചു; 6 പേർക്കെതിരെ കേസ്

crime
  •  3 hours ago
No Image

മുടങ്ങുന്നത് 4500 കോടിയുടെ ബിസിനസ്; ഇന്ത്യ-പാക് പോരാട്ടം ഇല്ലാത്ത ലോകകപ്പ് ക്രിക്കറ്റിന് താങ്ങാനാവുമോ? In-Depth Story

Cricket
  •  3 hours ago
No Image

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ഇരട്ടജീവപര്യന്തം

Kerala
  •  3 hours ago
No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  4 hours ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  4 hours ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  4 hours ago
No Image

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

National
  •  4 hours ago
No Image

മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം;  'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

Kerala
  •  5 hours ago
No Image

കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം; കലഞ്ഞൂരിൽ ദമ്പതികളെ ആക്രമിച്ച 23-കാരൻ പിടിയിൽ

crime
  •  5 hours ago