HOME
DETAILS

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

  
Web Desk
February 03, 2026 | 5:50 PM

wild elephant attack in thrissur young man tragically killed

തൃശൂർ: പീച്ചി വനത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജു (35) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഷിജുവും സുഹൃത്തുക്കളും ഉൾപ്പെടെ അഞ്ചംഗ സംഘമാണ് വനത്തിനുള്ളിൽ പോയിരുന്നത്.

കാട്ടാന മുന്നിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടെങ്കിലും ഷിജു ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ ഷിജു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

വിവരമറിഞ്ഞ ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും സ്ഥലത്തെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കാട്ടാനശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

 

 

 

A young man lost his life following a wild elephant attack in Thrissur. The incident occurred when the elephant strayed into a human-populated area, leading to the fatal encounter. This tragic event has once again raised serious concerns among local residents regarding the increasing frequency of man-animal conflicts in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

National
  •  2 hours ago
No Image

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

In Depth Story | ജാതിവിവേചനത്തിനെതിരായ യു.ജി.സി ചട്ടം: പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള ബി.ജെ.പി നീക്കം; സവര്‍ണര്‍ വെയിലുകൊണ്ടപ്പോള്‍ അധികൃതര്‍ക്ക് പൊള്ളി

National
  •  3 hours ago
No Image

കേരളത്തിന്റെ സ്വന്തം നേറ്റിവിറ്റി കാര്‍ഡ്; ആര്‍ക്കൊക്കെ ലഭിക്കും? മാനദണ്ഡങ്ങള്‍ ഇങ്ങനെ 

Kerala
  •  3 hours ago
No Image

നിങ്ങളുടെ മനസ്സിലുണ്ടോ നല്ലൊരു പേര്?  വിദ്യാർഥി ഇൻഷുറൻസ് പദ്ധതിക്ക് ആകർഷകമായ പേര് നിർദ്ദേശിക്കാം, സമ്മാനം നേടാം

Kerala
  •  3 hours ago
No Image

കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം 

Kerala
  •  3 hours ago
No Image

പഠനം മാറ്റിവെച്ച് റീൽസ് വേണ്ട: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയമനിർമ്മാണത്തിന് കേരളവും; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Kerala
  •  4 hours ago
No Image

ഇത് ജനങ്ങളുടെ വിജയം; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍ഗോഡ് കുമ്പളയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി കേന്ദ്രം 

Kerala
  •  4 hours ago
No Image

വടകരയിൽ പെൺസുഹൃത്തിന്റെ മക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മർദ്ദിച്ചു: പൂജാരി പിടിയിൽ

Kerala
  •  4 hours ago
No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാം പതിപ്പിന്‍ അപേക്ഷകള്‍ ആരംഭിച്ചു

bahrain
  •  5 hours ago