HOME
DETAILS

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

  
Web Desk
February 03, 2026 | 5:27 PM

attempt to kill siblings by ramming car in mavour accused arrested

കോഴിക്കോട്: കൂളിമാട് മുന്നൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഒടുവിൽ പൊലിസ് പിടിയിൽ. കൂളിമാട് മുന്നൂർ സ്വദേശി ഇർഫാനെയാണ് മാവൂർ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ മാവൂർ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അയൽവാസികളായ തസ്നീം, തൻസീൽ എന്നിവരെയാണ് ഇർഫാൻ കാറിടിച്ച് വീഴ്ത്തിയത്. സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് തസ്നീമിന്റെയും തൻസീലിന്റെയും സഹോദരൻ തൻസിഫിനെ ഇർഫാൻ വീട്ടിൽക്കയറി ക്രൂരമായി മർദിച്ചത്. മർദനമേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സഹോദരനെ മർദിച്ച വിവരം അറിഞ്ഞ തസ്നീമും തൻസീലും വടികളുമായി ബൈക്കിൽ ഇർഫാനെ തേടിയിറങ്ങുകയും റോഡിൽ വെച്ച് ഇർഫാനെ തടയാൻ ശ്രമിച്ചു. എന്നാൽ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിലേക്ക് ഇർഫാൻ തന്റെ കാർ ഇടിച്ചു കയറ്റുകയായിരുന്നു.

അപകടത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് ഇർഫാൻ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ സഹോദരങ്ങൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക തർക്കം കൂടാതെ മറ്റ് വ്യക്തിവൈരാഗ്യങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരുന്നോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

 

 

 

 

Police have arrested Irfan, a resident of Munnoor, for attempting to murder two siblings by ramming his car into their bike at Koolimadu, Mavoor. The incident followed a financial dispute where Irfan had earlier assaulted the siblings' brother. When the duo confronted him on a motorcycle, Irfan hit them with his vehicle and fled the scene. After a lookout notice was issued, the Mavoor police tracked him down and took him into custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാന രംഗത്ത് ചരിത്ര നേട്ടം; സൗദിയിലെ ആദ്യ വനിത ക്യാപ്റ്റന്‍ പൈലറ്റായി റവാന്‍ ഹംദി

Saudi-arabia
  •  16 days ago
No Image

ബഹ്‌റൈനിലെ റസിഡന്‍ഷ്യല്‍ പ്രദേശത്ത് ഡ്രോണ്‍ അപകടം; പൊതു സുരക്ഷാ മുന്നറിയിപ്പ്

bahrain
  •  16 days ago
No Image

സംഘര്‍ഷ ഭീഷണി; ഇറാനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ബഹ്‌റൈന്‍ നിര്‍ദേശം

bahrain
  •  16 days ago
No Image

ഇറാനിൽ 200 ലേറെ മരണം ; 31 പ്രവിശ്യകളിൽ 24 ഇടത്തും ആക്രമണം

International
  •  16 days ago
No Image

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലിസ്; മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

crime
  •  16 days ago
No Image

ഇറാനിലെ പ്രൈമറി സ്‌കൂളില്‍ ഇസ്‌റാഈല്‍ ആക്രമണം; മരണം 85 ആയി

International
  •  16 days ago
No Image

നിര്‍ണായക നീക്കത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും; ഗള്‍ഫ് കപ്പലുകള്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് 

International
  •  16 days ago
No Image

പല്ലെകെലെയിൽ ഫർഹാൻ ഷോ; പാകിസ്ഥാന് കൂറ്റൻ സ്കോർ, സെമി ലക്ഷ്യമിട്ട് ലങ്കൻ നിരയെ തകർക്കുന്നു

Cricket
  •  16 days ago
No Image

ഇറാന്റെ തിരിച്ചടി; സുരക്ഷ കൂട്ടി ഇസ്‌റാഈല്‍; ആശുപത്രികള്‍ കൂട്ടത്തോടെ ഒഴിപ്പിച്ചു 

International
  •  16 days ago
No Image

ഇറാൻ ഒറ്റപ്പെടുന്നു; ഗൾഫ് മേഖലയ്ക്ക് നേരെയുള്ള ആക്രമണം അനുവദിക്കില്ല; ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ജിസിസി രാജ്യങ്ങൾ

International
  •  16 days ago