HOME
DETAILS

In Depth Story : സയണിസ്റ്റുകള്‍ക്ക് പണം നല്‍കി സമ്പത്ത് വ്യവസ്ഥയെ കൈപിടിയിലൊതുക്കിയ ജൂത കുടുംബം: എപ്സ്റ്റീനുമായി ഈ കുടുംബത്തിന് ദുരൂഹബന്ധം, റോത്ത്‌ഷൈല്‍ഡ് കുടുംബം പടുത്തുയര്‍ത്തിയ നിഗൂഢ സാമ്രാജ്യം ലോകത്തെ അടക്കി ഭരിക്കുന്നത് ഇങ്ങനെ?

  
കെ. ഷബാസ് ഹാരിസ്
February 05, 2026 | 1:29 PM

The Rothschild Legacy Financial Power Zionist Origins and Modern Controversy

'ബ്രിട്ടണിന്റെയും, ഇസ്രായേലിന്റെയും, ലോകത്തെമ്പാടുമുളള ജൂത സമുദായങ്ങളുടെയും ഐശ്വര്യത്തിനായി പ്രവര്‍ത്തിച്ച, പാരമ്പര്യമായി കുടുംബം കാത്ത് സൂക്ഷിച്ച അഭിമാനവും, എളിമയും കെടാതെ കാത്ത മഹാനായ മനുഷ്യന്‍ ഇന്ന് നമ്മോട് യാത്ര പറഞ്ഞിരിക്കുന്നു...' റോത്ത്‌ഷൈല്‍ഡ് കുടുംബത്തിലെ നാലാം ബാറണായിട്ടുളള ലോര്‍ഡ് ജേകബ് റോത്ത്‌ഷൈല്‍ഡ് 2024 ഫെബ്രവരി 26ന് മരണപ്പെട്ടപ്പോള്‍ ഇസ്രായേല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോക്ക് പറഞ്ഞ വാക്കുകളാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ റോത്ത്‌ഷൈല്‍ഡ് കുടുംബം ബാങ്കിംഗില്‍ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഈ കാലം വരെ ചെയ്തു വന്നിട്ടുളള പ്രവര്‍ത്തന പദ്ധതികളുടെ ആകെ തുക ഹെര്‍സോക്കിന്റെ ഈ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കും. റോത്ത്‌ഷൈല്‍ഡ് കുടുംബം തുടക്കം തൊട്ട് തന്നെ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ താത്പര്യങ്ങളെയും, പലസ്തീന്‍ മണ്ണില്‍ ഇസ്രായേലെന്ന അധിനിവേശ പദ്ധതിയെയും, സയണിസ്റ്റ് ആശയങ്ങളെയും സംരക്ഷിച്ച് നിര്‍ത്തിയതായി കാണം. ബാല്‍ഫര്‍ പ്രഖ്യാപനത്തിന് ചുക്കാന്‍ പിടിച്ചത് മുതല്‍ ജൂതര്‍ക്ക് പലസ്തീനില്‍ അധിനിവേശം സാധ്യമാക്കാന്‍ സാമ്പത്തിക സഹായം ചെയ്തതും റോത്ത്‌ഷൈല്‍ഡ് കുടുംബം തന്നെ. അധിനിവേശ മണ്ണില്‍ സയണിസ്റ്റുകള്‍ക്ക് കൃഷി ചെയ്യാനും, പാര്‍ല്യമെന്റ് പണിയാനും, യൂറോപ്പ്യന്‍ മാതൃകയില്‍ നഗരങ്ങള്‍ രൂപ കല്‍പ്പന ചെയ്യാനും കണക്കില്ലാതെ കോടികള്‍ ചെലവഴിച്ചതും ഇതേ റോത്ത്‌ഷൈല്‍ഡ് കുടുംബമാണ്. അത് കൊണ്ട് തന്നെയാണ് കുടുംബത്തിലെ പ്രധാന വ്യക്തിത്വം മരണമടഞ്ഞപ്പോള്‍ ഹെര്‍സോക്കിന് ഈ വിധം സംസാരിക്കേണ്ടി വന്നത്. റോത്ത്‌ഷൈല്‍ഡ് കുടുംബം ഒരിക്കലും ലോകത്തിന്റെ സമാധാനത്തിനോ, ഐശ്വര്യത്തിനോ വേണ്ടിയായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. സയണിസ്റ്റ് - കൊളോണിയല്‍ താത്പര്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് കുടുംബം പ്രവര്‍ത്തിച്ചത് എന്നത് ഹെര്‍സോക്കിന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാവുന്ന ഒന്നാണ്. എപ്സ്റ്റീന്‍ ഫയലുകളില്‍ റോത്ത്‌ഷൈല്‍ഡ് കുടുംബവുമായി ജെഫ്രി എപ്സ്റ്റീനെന്ന ലൈംഗിക കുറ്റവാളി നടത്തിയ ഇടപാടുകള്‍ പുറം ലോകമറിഞ്ഞിരിക്കെ ലോകത്തിന്റെ സാമ്പത്തിക ഘടനയെ രഹസ്യമായി നിയന്ത്രിച്ച് കൊണ്ടിരിക്കുന്ന റോത്ത്‌ഷൈല്‍ഡ് കുടുംബത്തിന്റെ ചരിത്രം നാം അറിഞ്ഞിരിക്കേണ്ട ഒന്നാണ്. 

 

മേയര്‍ ആംശ്ചെല്‍ റോത്ത്‌ഷൈല്‍ഡിന്റെ ജനനവും കുട്ടിക്കാലവും:

1744ലാണ് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലെ ജൂതർ തിങ്ങി പാർക്കുന്നിടത്ത് ആംശ്ചെൽ മോസസ് റോത്ത്‌ഷൈല്‍ഡിന്റെയും ഷോഞ്ചെയുടെയും ഏട്ടാമത്തെ സന്തതിയായി കൊണ്ട് മേയർ ആംശ്ചെൽ റോത്ത്‌ഷൈല്‍ഡ് ജനിക്കുന്നത്. പിതാവ് ആംശ്ചെലിന് അപൂർവ്വ നാണയങ്ങളുടെ കച്ചവടമായിരുന്നു തൊഴിൽ. ഒപ്പം പണമിടപാടുകളിൽ ഇടനിലകാരനായും ആംശ്ചെൽ വരുമാനം കണ്ടെത്തിയിരുന്നു. പന്ത്രണ്ട് വയസ്സിൽ പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ട മേയർ ജൂത പുരോഹിതനെന്ന മാതാപിതാക്കളുടെ സ്വപ്നം ഉപേക്ഷിച്ച് പിതാവിന്റെ തൊഴിൽ തന്നെ ഉപജീവനത്തിനായി തെരഞ്ഞെടുത്തു. പതിമൂന്നാം വയസ്സിൽ സൈമൺ വോൾഫ് ഓപ്പൺഹൈമറിന്റെ ബാങ്കിൽ തൊഴിലെടുക്കുന്ന മേയർ അവിടെ നിന്നാണ് ബാങ്കിംഗ് സംവിധാനത്തിന്റെ ബാല പാഠങ്ങൾ പഠിക്കുന്നത്.

2026-02-0518:02:64.suprabhaatham-news.png
 
 

 

നാണയ വിൽപ്പനയിലൂടെ രാജകുമാരൻ വില്യം IX-മായി ഉണ്ടാക്കിയെടുത്ത സൗഹൃദം:

പിതാവിന്റെ വഴിയെ ഉപജീവനം കണ്ടെത്തിയ മേയർ നഗരങ്ങളിലെ പ്രധാനികൾക്ക് അപൂർവ്വ നാണയങ്ങളും, പുരാവസ്തുക്കളും വിൽക്കുമായിരുന്നു. മേയറിൽ നിന്ന് ഇങ്ങനെ വസ്തുക്കൾ വാങ്ങുന്നതിൽ ഹെസ്സെ - കെസ്സൽ രാജ്യത്തിന്റെ രാജകുമാരൻ വില്യം IXഉം ഉൾപ്പെടും. മേയറിന്റെ കച്ചവട സാമർഥ്യത്തിൽ ആകൃഷ്ടനായ രാജകുമാരൻ പതിയെ മേയറുമായി സൗഹൃദത്തിലായി. ഈ സൗഹൃദം പിന്നീട് രാജകുമാരന് ഉപകാരപ്പെടുകയും ചെയ്തു. യുദ്ധ സമയങ്ങളിൽ കൊട്ടാരത്തിലെ സ്വത്തുക്കൾ മോഷ്ടിക്കപ്പെടാതെ സുരക്ഷിതമായ ഇടങ്ങളിലേക് മാറ്റുവാൻ രാജകുമാരനെ സഹായിച്ചത് മേയറായിരുന്നു. ഇത് മേയറിന്റെ ഖ്യാതി വർധിപ്പിക്കാൻ കാരണമാവുകയും, മേയറിന്റെ കച്ചവടത്തിന് ഉപകരിക്കുകയും ചെയ്തു.

 

റോത്ത്‌ഷൈല്‍ഡ് ബാങ്കിംഗ് സംവിധാനത്തിന്റെ തുടക്കം:

പണമിടപാടിൽ സാമർഥ്യം തെളിയിച്ച മേയർ ആംശ്ചെൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും പേര് കേട്ടൊരു ബാങ്കറായി മാറിയിരുന്നു. 1798ൽ മറ്റാരും അത്‌ വരെ പരീക്ഷിക്കാത്ത ഒന്ന് കൂടി ബാങ്ക് സംവിധാനത്തിൽ മേയർ പരീക്ഷിച്ചു. അദ്ദേഹം തന്റെ നാല് ആൺമക്കളെ യൂറോപ്പിന്റെ വിവിധങ്ങളായ ഇടങ്ങളിലേക്ക് അയച്ചു. നാല് ആൺമക്കൾ അവിടങ്ങളിൽ റോത്ത്‌ഷൈല്‍ഡിന് കീഴിലെ ബാങ്കിംഗ് സംവിധാനം ആരംഭിച്ചു. അങ്ങനെ യൂറോപ്പിലെ പ്രധാന ഇടങ്ങളിലൊക്കെയും റോത്ത്‌ഷൈല്‍ഡ് അതിന്റെ സാന്നിധ്യം അറിയിച്ചു. ഫ്രാങ്ക്ഫർട്ടിലെ ഉത്തരവാദിത്തം മേയർ തന്നെ ഏറ്റെടുത്തപ്പോൾ ലണ്ടണിലെ ഉത്തരവാദിത്തം ഏൽപ്പിച്ചത് മകൻ നതാൻ മേയറിനെയാണ്. പാരിസിലേക്ക് മകൻ ജെയിംസ് മേയറിനെ പറഞ്ഞു വിട്ടപ്പോൾ ഓസ്ട്രിയയിലെ വിയന്നയിലെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടത് സലോമൻ മേയറിലാണ്. ഇറ്റലിയിലെ നാപ്പൾസിലെ കാര്യങ്ങൾ നോക്കി നടത്തിയത് കാർൽ മേയറും.

2026-02-0518:02:15.suprabhaatham-news.png
 
 

ആംശ്ചെൽ മേയറിന് ഉണ്ടായിരുന്ന ബന്ധങ്ങളുടെ ബലത്തിൽ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ച റോത്ത്‌ഷൈല്‍ഡ് ബാങ്ക് വളരെ പെട്ടെന്ന് തന്നെ ലാഭങ്ങൾ കൊയ്തു. യുദ്ധങ്ങൾക്കും, രാജ്യങ്ങളുടെ ആഭ്യന്തര കാര്യ നിർവ്വഹണങ്ങൾക്കും, അതി സമ്പന്നർക്കും, പ്രമുഖ വ്യക്തിത്വങ്ങൾക്കും റോത്ത്‌ഷൈല്‍ഡ് കുടുംബം കണക്ക് നോക്കാതെ കടം നൽകി കൊണ്ടിരുന്നു. തിരിച്ചു കിട്ടുന്ന തുകയോടൊപ്പം വന്ന് ചേരുന്ന പലിശയിൽ കുടുംബം ലാഭം കണ്ടെത്തി. പ്രമുഖർക്ക് പണം നൽകിയതിലൂടെ സമൂഹത്തിന്റെ അധികാര കേന്ദ്രങ്ങളിലേക്ക് നുഴഞ്ഞു കയറാൻ റോത്ത്‌ഷൈല്‍ഡ് കുടുംബത്തിന് എളുപ്പത്തിൽ സാധിച്ചു. ആ കാലം തൊട്ട് ഈ കാലം വരെയും റോത്ത്‌ഷൈല്‍ഡ് കുടുംബം ലോകത്ത് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്നത് ഒരേ രീതിയിലാണ്. അധികാരത്തിൽ നേരിട്ട് ഇടപെടാതെ വൻകിട ശക്തികൾക്ക് പണം വായ്പ്പ നൽകി കൊണ്ട് അവരെ ഒപ്പം നിർത്തുക. അങ്ങനെ രൂപപ്പെട്ട സൗഹൃദത്തിന്റെ ബലത്തിൽ സയണിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാൻ അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്തുക!

 

ബാൽഫർ പ്രഖ്യാപനത്തിൽ റോത്ത്‌ഷൈല്‍ഡ് കുടുംബത്തിന്റെ പങ്ക്:

1917ലാണ് ബ്രിട്ടണിന്റെ ഫോറിൻ സെക്രട്ടറി ആർത്തർ ബാൽഫർ ജൂതർക്ക് പലസ്തീൻ നൽകാം എന്ന് അറിയിച്ച് കൊണ്ടുള്ള ഒരു പ്രഖ്യാപനം ബ്രിട്ടണിലെ സയണിസ്റ്റ് ലോബികൾക്ക് കത്തിന്റെ രൂപത്തിൽ അയക്കുന്നത്. പകരം ജൂതർ യുദ്ധത്തിൽ ബ്രിട്ടണിനെ സഹായിക്കണം. ചരിത്രത്തിൽ ബാൽഫർ പ്രഖ്യാപനം എന്ന പേരിൽ അറിയപ്പെടുന്ന ഈ രേഖയാണ് പിന്നീട് ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തിന് കാരണമായത്. എണ്ണത്തിൽ വളരെ ചുരുക്കം പേർ മാത്രമടങ്ങുന്ന സയണിസ്റ്റ് ലോബിയുടെ സഹായം ബ്രിട്ടൺ പോലെ വലിയൊരു സാമ്രാജ്യം എന്തിനാവും ആവശ്യപ്പെട്ടിട്ട് ഉണ്ടാവുക? യുദ്ധത്തിൽ നൽകുന്ന സഹായത്തിന് പകരമായി പലസ്തീൻ വിട്ട് നൽകാൻ ബ്രിട്ടൺ എന്ത് കൊണ്ടാവും തയ്യാറായിട്ട് ഉണ്ടാവുക?

2026-02-0518:02:16.suprabhaatham-news.png
 
 

അവിടെയാണ് സയണിസ്റ്റ് ലോബി സാമ്പത്തിക ഇടപാടിലൂടെ ഉണ്ടാക്കിയെടുത്ത അധികാരത്തെ നാം തിരിച്ചറിയേണ്ടത്. ബ്രിട്ടണിനെ യുദ്ധം തീരും വരെയും സാമ്പത്തികമായി പിന്താങ്ങാൻ റോത്ത്‌ഷൈല്‍ഡ് പോലെയുള്ള ജൂത കുടുംബങ്ങൾക്ക് സാധിക്കുമെന്ന് ബ്രിട്ടണിന് നല്ല പോലെ അറിയാമായിരുന്നു. അത്‌ കൊണ്ടാണ് ബ്രിട്ടൺ ഈ കത്ത് നേരിട്ട് അന്നത്തെ സയണിസ്റ്റ് ലോബിയുടെ നേതാവും ഇസ്രായേലിന്റെ ആദ്യ പ്രസിഡന്റുമായ ചൈം വെയ്‌സ്‌മാനിന് അയക്കാതെ റോത്ത്‌ഷൈല്‍ഡ് കുടുംബത്തിലെ രണ്ടാം ബാറണായിട്ടുള്ള ലോർഡ് ലയണൽ വാൾട്ടർ റോത്ത്‌ഷൈല്‍ഡിന് അയക്കുന്നത്. ഈയൊരൊറ്റ സംഭവം മതിയാവും റോത്ത്‌ഷൈല്‍ഡ് കുടുംബം ലോക രാഷ്ട്രീയത്തിൽ നേടിയെടുത്ത സ്ഥാനത്തെ മനസ്സിലാക്കാൻ.

 

പികയുടെ ജനനവും പലസ്തീൻ അധിനിവേശത്തിൽ റോത്ത്‌ഷൈല്‍ഡ് കുടുംബത്തിന്റെ പങ്കും:

പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിലും ജൂതരുടെ പലായനത്തിന് സാമ്പത്തിക സഹായമേകാൻ ജൂതരാൽ നിയന്ത്രിക്കപ്പെട്ടിരുന്ന നിരവധി ബാങ്കിംഗ് സംവിധാനങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പലതിനെയും നിയന്ത്രിച്ചിരുന്നത് സയണിസ്റ്റ് ലോബികളായിരുന്നു.

റഷ്യയിൽ നിന്നും റൊമേനിയയിൽ നിന്നും ജൂതരെ അർജന്റീന, പലസ്തീൻ തുടങ്ങി പല ദേശങ്ങളിലേക്കും കുടിയേറാൻ സാമ്പത്തികമായി സഹായിച്ച വ്യക്തിയായിരുന്നു മോറിസ് ഡെ ഹിർഷ്. 1891ൽ ഇദ്ദേഹം തുടക്കം കുറിച്ച ജ്യൂയിഷ് കൊളോണൈസേഷൻ അസോസിയേഷൻ എന്ന സംഘടനയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനം. ഇദ്ദേഹം മരണമടഞ്ഞപ്പോൾ ജ്യൂയിഷ് കൊളോണൈസേഷൻ അസോസിയേഷന്റെ പലസ്തീൻ കേന്ദ്രീകരിച്ചുള്ള കുടിയേറ്റ പദ്ധതി 1924ൽ റോത്ത്‌ഷൈല്‍ഡ് കുടുംബത്തിലെ എഡ്മൻഡ് ഡെ റോത്ത്‌ഷൈല്‍ഡ് ഏറ്റെടുത്തു. അദ്ദേഹം സംഘടനയുടെ പേര് പലസ്തീൻ ജ്യൂയിഷ് കൊളോണൈസേഷൻ അസോസിയേഷൻ (പിക) എന്നാക്കി മാറ്റുകയും അതിന്റെ പ്രസിഡന്റായി മകൻ ജെയിംസ് ഡെ റോത്ത്‌ഷൈല്‍ഡിനെ നിയമിക്കുകയും ചെയ്തു.

പിക പലസ്തീനിന്റെ മണ്ണിലേക്കുള്ള ജൂത അധിനിവേശത്തെ സാമ്പത്തികമായി പിന്താങ്ങി. പലസ്തീനിന്റെ മണ്ണിൽ കൃത്രിമ കാട് വെച്ച് പിടിപ്പിക്കുന്നതിനായി യൂറോപ്പിൽ നിന്നും 2,50,000 വിത്തുകൾ പിക കയറ്റുമതി ചെയ്തു. അറേബ്യൻ മണ്ണിൽ യൂറോപ്പ്യൻ രീതിയിലുള്ള നാഗരിക ജീവിതം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടി മില്യൺ കണക്കിന് രൂപയാണ് പിക അധിനിവേശ ഭൂമിയിൽ ചെലവഴിച്ചത്.

കാലക്രമേണ സാമ്രാജ്യം വലുതായ റോത്ത്‌ഷൈല്‍ഡ് കുടുംബം 'യാദ് ഹനാദീവ്' പോലെയുള്ള എൻ ജി ഓകൾ രൂപീകരിച്ച് സയണിസ്റ്റ് അജണ്ടകൾക്ക് ഫണ്ട് ചെയ്ത് കൊണ്ടേയിരുന്നു. ഇസ്രായേൽ പാർല്യമെന്റ് നിർമ്മാണത്തിനും, സുപ്രീം കോടതി നിർമ്മാണത്തിനും, നേഷണൽ ലൈബ്രറിയുടെ നിർമ്മാണത്തിനും പണം നൽകിയത് റോത്ത്‌ഷൈല്‍ഡ് കുടുംബമാണ്.

1959ൽ മരണപ്പെട്ട ജെയിംസ് ഡെ റോത്ത്‌ഷൈല്‍ഡ് തന്റെ വിൽ പത്രത്തിൽ സ്വത്ത് വകകളുടെ ഭൂരിഭാഗവും ദാനമായി എഴുതി വെച്ചത് ഇസ്രായേലിൽ പ്രവർത്തിക്കുന്ന ജ്യൂയിഷ് നാഷണൽ ഫണ്ട് എന്ന സംരംഭത്തിനാണ്. 1958 ഡിസംബർ 31ന് സിറിയയിലും, ലെബനാനിലും പിക കൈവശപ്പെടുത്തിയിരുന്ന ഭൂമി ഇസ്രായേലിന് വിട്ട് നൽകുകയും ചെയ്യുന്നുണ്ട്.

 

എപ്സ്റ്റീൻ ഫയൽസിലെ റോത്ത്‌ഷൈല്‍ഡ് പരാമർശം:

ലോകത്തോട്ടാകെ ഏറെ കോലിളക്കം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന എപ്സ്റ്റീൻ ഫയൽസിൽ റോത്ത്‌ഷൈല്‍ഡ് കുടുംബവുമായി എപ്സ്റ്റീൻ നടത്തിയ ഇടപാടുകളുടെ രേഖകളും അടങ്ങിയിട്ടുണ്ട്. എപ്സ്റ്റീൻ ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദിന്റെ അംഗമാണ് എന്ന ആരോപണം അന്തരീക്ഷത്തിൽ നിലനിൽക്കെയാണ് സയണിസ്റ്റ് ബാങ്കിംഗ് കുടുംബമായിട്ടുള്ള റോത്ത്‌ഷൈല്‍ഡ് കുടുംബവുമായി എപ്സ്റ്റീൻ നടത്തിയിട്ടുള്ള ഇടപാടുകൾ പുറത്ത് വരുന്നത്.

സ്വിസ്സ് ബാങ്കിംഗ് സംവിധാനത്തിൽ റോത്ത്‌ഷൈല്‍ഡ് കുടുംബത്തിന്റെ ഉടമസ്ഥതയിൽ വരുന്ന എഡ്മൻഡ് ഡെ റോത്ത്‌ഷൈല്‍ഡിന്റെ സി ഇ ഒ അരിയാനെ ഡെ റോത്ത്‌ഷൈല്‍ഡും എപ്സ്റ്റീനും തമ്മിൽ 2013 മുതൽ 2019 വരെ നിരന്തരം യോഗങ്ങൾ കൂടിയിരുന്നു എന്നാണ് രേഖകളിൽ പറയപ്പെടുന്നത്. ആദ്യം കമ്പനി ആരോപണത്തെ തള്ളി കളഞ്ഞെങ്കിലും തെളിവുകൾ കൂടുതൽ പുറത്ത് വന്നപ്പോൾ യോഗങ്ങൾ നടന്നിരുന്നു എന്ന് സമ്മതിക്കുകയും എന്നാൽ അത്‌ തികച്ചും വ്യാപാര സംബന്ധമായിരുന്നു എന്ന് ന്യായീകരിക്കുകയുമാണ് ചെയ്തത്.

2015ൽ റോത്ത്‌ഷൈല്‍ഡ് കുടുംബത്തിന് കീഴിലെ ഇതേ ബാങ്ക് എപ്സ്റ്റീനുമായി 25 മില്യണോളം വരുന്ന കരാറിൽ ഒപ്പ് വെച്ചതായും പറയപ്പെടുന്നു. റോത്ത്‌ഷൈല്‍ഡ് കുടുംബവുമായി അടുത്ത ബന്ധമുള്ള പലരുടെയും പേരുകൾ എപ്സ്റ്റീൻ ഫയലുകളിൽ പരാമർശിക്കപ്പെടുകയുമുണ്ടായി.

ആധുനിക സാമ്പത്തിക വ്യവസ്ഥയിലെ പലിശ സമ്പ്രദായത്തിലൂടെ ലോകത്തിന്റെ അധികാരം തന്നെ കയ്യിലൊതുക്കി റോത്ത്‌ഷൈല്‍ഡ് കുടുംബം സയണിസ്റ്റ് അജണ്ടകൾ ലോകത്ത് കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. അധികാരത്തിലേക്ക് നേരിട്ട് ഇടപെടാതെ അധികാര കേന്ദ്രങ്ങളെ തങ്ങൾക്കൊപ്പം നിർത്താൻ ഈ കാലം വരെയും സയണിസ്റ്റ് ലോബികൾക്ക് സാധിച്ചിട്ടുണ്ട് എന്നാണ് റോത്ത്‌ഷൈല്‍ഡ് കുടുംബത്തിന്റെ കഥ നമ്മോട് പറഞ്ഞു വെക്കുന്നത്. ഇത് കൊണ്ടൊക്കെ തന്നെയാണ് പലസ്തീനിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടം മുഴുവൻ ലോകത്തിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന നിരീക്ഷണം ചിലർ പങ്കു വെക്കുന്നതും.

English Summary : The Rothschild family established a global financial empire in the 18th century by placing family members in Europe’s major capitals, gaining immense political leverage by lending to governments and the elite. They played a pivotal role in the Zionist movement, evidenced by the 1917 Balfour Declaration being addressed to the family and their funding of key Israeli institutions like the Knesset and Supreme Court. Beyond historical colonization efforts, the family has recently faced scrutiny over documented business links between the Edmond de Rothschild Group and Jeffrey Epstein. Ultimately, the article suggests that the family’s long-standing control over the global interest-based economy allows them to discreetly advance Zionist and colonial agendas from behind the scenes.

#RothschildFamily #Zionism #GlobalBanking #History #BalfourDeclaration #Israel #Palestine #EpsteinFiles #FinancialEmpire #PoliticalInfluence #PICA #MayerAmschelRothschild

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് ഉപരോധം; ഇന്ത്യ-ഇറാൻ വ്യാപാരം തകർച്ചയിൽ

International
  •  9 hours ago
No Image

വെല്ലുവിളികൾക്കിടയിലും നട്ടെല്ലുയർത്തി നിൽക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു: സെമിനാർ

Kerala
  •  9 hours ago
No Image

മതരാഷ്ട്രവാദവും തീവ്രപ്രബോധന ശൈലിയും നമ്മുടെ വഴിയല്ല

Kerala
  •  9 hours ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  9 hours ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്; റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള തീരുവ പിൻവലിച്ചു

National
  •  10 hours ago
No Image

മേഘാലയ ഖനി ദുരന്തം: മരണസംഖ്യ 25 ആയി ഉയർന്നു; മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു, രണ്ട് പേർ അറസ്റ്റിൽ

Kerala
  •  17 hours ago
No Image

ഇന്ത്യൻ ടീമിന് തിരിച്ചടി: ഹർഷിത് റാണ ലോകകപ്പിൽ നിന്ന് പുറത്ത്; പകരക്കാരനായി സൂപ്പർതാരം എത്തുന്നു

Cricket
  •  17 hours ago
No Image

അന്നദാനത്തിലും ക്രമക്കേട്; വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങള്‍ തട്ടി; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും, ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി 

Kerala
  •  18 hours ago
No Image

അഗ്നി 3 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം; 3000 കിലോമീറ്റര്‍ ദൂരപരിധി 

National
  •  18 hours ago
No Image

ലഗേജ് ബാഗിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണവും ഡയമണ്ടും കവർന്നു; ബെംഗളൂരു വിമാനത്താവളത്തിൽ വൻ കൊള്ള

crime
  •  18 hours ago