HOME
DETAILS

കോഴിക്കോടിന് ആകാശയുടെ കൈനീട്ടം; ജിദ്ദയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു; പ്രവാസികൾക്ക് വലിയ ആശ്വാസം

  
February 05, 2026 | 12:21 AM

Akasa Air to Launch International Operations from Kozhikode to Jeddah

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾക്ക് വഴിതുറക്കുന്നു. രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ 'ആകാശ എയർ' കോഴിക്കോട് നിന്ന് ജിദ്ദ സെക്‌ടറിലേക്ക് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുമെന്ന് എം.കെ. രാഘവൻ എം.പി. അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ സന്തോഷവാർത്ത പങ്കുവെച്ചത്.റമദാൻ അവസാന വാരത്തിലും ചെറിയ പെരുന്നാൾ സമയത്തും യാത്ര ചെയ്യുന്ന ഉംറ തീർത്ഥാടകർക്കും പ്രവാസികൾക്കും ഈ സർവീസ് വലിയ ആശ്വാസമാകും.

പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ

* റൂട്ട്: കോഴിക്കോട് - ജിദ്ദ - കോഴിക്കോട്.

* സമയക്രമം: സൗദി സമയം രാവിലെ 9:10-ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 5:30-ന് കോഴിക്കോട് എത്തും. തുടർന്ന് വൈകിട്ട് 6:55-ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് മടങ്ങും.

എം.പി.യുടെ ഇടപെടൽ വിജയം കണ്ടു

ആകാശ എയർ അധികൃതരുമായി വിവിധ ഘട്ടങ്ങളിൽ എം.കെ. രാഘവൻ നേരിട്ട് നടത്തിയ ചർച്ചകളെത്തുടർന്നാണ് ഈ പുതിയ സർവീസിന് തീരുമാനമായത്. കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രാദേശിക സാധ്യതകളെക്കുറിച്ചും റൂട്ട് വയബിലിറ്റിയെക്കുറിച്ചും എയർപോർട്ട് അഡ്വൈസറി കമ്മിറ്റി അംഗം അവാം സുറൂർ തയ്യാറാക്കിയ പഠന റിപ്പോർട്ട് കമ്പനിക്ക് നേരത്തെ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് സർവീസ് ആരംഭിക്കുന്നതിനുള്ള തീരുമാനത്തിൽ നിർണ്ണായകമായെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

കൂടുതൽ സർവീസുകൾ ലക്ഷ്യം

ഈ വർഷത്തെ ഹജ്ജ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതും ആകാശ എയറാണ്. ഇതിന് പുറമെ ദുബൈ, കുവൈറ്റ്, ദോഹ, റിയാദ്, സിങ്കപ്പൂർ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലേക്കും ഡൽഹി, ഗോവ, തിരുവനന്തപുരം തുടങ്ങിയ ആഭ്യന്തര റൂട്ടുകളിലേക്കും സർവീസ് വ്യാപിപ്പിക്കണമെന്ന് എം.പി. കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അന്താരാഷ്ട്ര കണക്ടിവിറ്റികൾ കോഴിക്കോടിന് ലഭ്യമാക്കുമെന്ന് ആകാശ എയർ അധികൃതർ ഉറപ്പുനൽകിയതായും എം.കെ. രാഘവൻ വ്യക്തമാക്കി.

English Summary: In a significant boost to the Karipur International Airport, the country’s fast-growing airline, Akasa Air, is set to commence its international flight services from Kozhikode. The announcement was made by M.K. Raghavan MP via his official social media handle.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  4 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  4 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  4 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  4 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  4 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  4 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  4 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  4 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  5 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  5 days ago