HOME
DETAILS

സമസ്ത ശതാബ്ദി; 33,313 പേർ; മഹാ ക്യാംപ് ഇന്നുമുതൽ

  
എം.പി മുജീബ് റഹ്‌മാൻ
February 06, 2026 | 3:25 AM

Samastha Shatabdi 33313 people Maha camp starts today

കുണിയ(കാസർകോട്): സമസ്ത ശതാബ്ദി മഹാസമ്മേളനത്തിന്റെ ക്യാംപ് നഗരി ഇന്ന് സമ്പൂർണതയിലേക്ക്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 33,313 പ്രതിനിധികൾ ഇന്നു മുതൽ മൂന്നുദിവസത്തെ പ്രതിനിധി ക്യാംപിൽ പങ്കെടുക്കും. രണ്ടു ദിവസമായി 10,313 പേരായിരുന്നു ക്യാംപിലെ സാന്നിധ്യം. 

മുപ്പതിനായിരത്തിലധികം സമസ്ത പ്രവർത്തകർ ഒരുമിച്ച് സംഗമിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ റെസിഡൻഷ്യൽ ക്യാംപായി കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ മാറും. വിവിധ ഘട്ടങ്ങളിലായി നടന്ന പ്രീക്യാംപുകൾ വിജയകരമായി പൂർത്തിയാക്കിയാണ് സമസ്ത പ്രവർത്തകർ ശതാബ്ദി ക്യാംപിനായി കുണിയയിൽ എത്തിച്ചേരുന്നത്. 

ക്യാംപ് അംഗങ്ങളെ 313 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. മൂന്നു പവലിയനുകളിലായി പ്രത്യേക ഒഫിഷ്യൽസിന്റെ നേതൃത്വത്തിലാണ് ക്യാംപ് നഗരി സജ്ജീകരിച്ചിരിക്കുന്നത്. ക്യുആർ കോഡ് മുഖേന രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം. 

കേരളത്തിനു പുറമെ വിദേശ മലയാളികളും കർണാടക, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ, ലക്ഷ്വദീപ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം പ്രതിനിധികളുണ്ട്. പലരും ഇന്നലെ രാത്രി സമ്മേളന നഗരിയിലെത്തി. സമാപന പൊതുസമ്മേളന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ക്യാംപ് അവസാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്; കാര്‍ നിര്‍ത്താതെ പോയതായി പരാതി 

Kerala
  •  2 hours ago
No Image

മേഘാലയിൽ അനധികൃത കാൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ കൊല്ലപ്പെട്ടു

National
  •  3 hours ago
No Image

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ഭാര്യയും മൂന്ന് മക്കളും ചികിത്സയിൽ

Kerala
  •  3 hours ago
No Image

'ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കാനുള്ള ചങ്കൂറ്റം കാണിക്കുന്നതിൽ മേയർ വി.വി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണം' വൈറൽ കുറിപ്പ്

Kerala
  •  3 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Kerala
  •  4 hours ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  11 hours ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  12 hours ago
No Image

ഈ സാല കപ്പും നംദെ! ഡൽഹിയെ വീഴ്ത്തി ആർസിബിക്ക് രണ്ടാം WPL കിരീടം

Cricket
  •  12 hours ago
No Image

ഒമാനിൽ വിവാഹപൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ വിവാഹ കരാർ അസാധുവാകും

oman
  •  12 hours ago
No Image

പുതിയ തസ്തിക സൃഷ്ടിച്ചു; സീറാം സാംബശിവ റാവു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

Kerala
  •  13 hours ago