HOME
DETAILS

നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്; കാര്‍ നിര്‍ത്താതെ പോയതായി പരാതി 

  
Web Desk
February 06, 2026 | 3:24 AM

actor maniyanpilla raju involved in hit and run accident two injured

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍വെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. കെ.എല്‍ 01 സി.ജെ 04 എന്ന നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

മണിയന്‍ പിള്ള രാജു തന്നെയാണ് കാറോടിച്ചിരുന്നതെന്നാണ് വിവരം. അപകടശേഷം കാര്‍ നിര്‍ത്താതെ പോയെന്ന് പരാതിയുണ്ട്. പരുക്കേറ്റ രണ്ടു പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സുധീര്‍കുമാര്‍ രാജു എന്നാണ് കാറിന്റെ ആര്‍.സി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലിസ് നല്‍കിയ വിവരം. നടന്റെ വാഹനമാണെന്നും ഡ്രൈവറായിരിക്കും വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍, താന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയന്‍പിള്ള രാജു ഇന്ന് രാവിലെ സ്ഥിരീകരിച്ചതാതാണ് വിവരം. സുബ്രമണ്യം ഹാളിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും മണിയന്‍പിള്ള രാജു പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അപകടത്തിനു പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പൊലിസ് കഴിഞ്ഞ ദിവസം രാത്രി തന്നെ മണിയന്‍പിള്ള രാജുവിനെ അന്വേഷിച്ചെത്തി എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

അതേസമയം, താന്‍ ഇന്ന് പൊലിസിന് മുമ്പാകെ ഹാജരാകുമെന്ന് നടന്‍ അറിയിച്ചു. വാഹനമോടിക്കുമ്പോള്‍ മദ്യപിച്ചിരുന്നില്ലെന്നും ബൈക്ക് തന്റെ കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.

two people were injured after actor maniyanpilla raju’s car allegedly hit them and fled the scene, according to a complaint filed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശുവണ്ടി അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരാകണം

Kerala
  •  4 days ago
No Image

വെടിനിര്‍ത്തലില്‍ വീണ്ടും അനിശ്ചിതത്വം?; ഇറാന്‍ സംഘം പാകിസ്താനിലേക്ക് തിരിച്ചില്ലെന്ന് സൂചന, സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് എന്ന പോസ്റ്റ് പിന്‍വലിച്ചു

International
  •  4 days ago
No Image

ഒഡിഷയിലെ ബോക്സൈറ്റ് ഖനനത്തിനെതിരേ പ്രതിഷേധിച്ച ഗ്രാമവാസികൾക്ക് നേരെ അക്രമം തുടർന്ന് പൊലിസ് ┃in-depth

National
  •  4 days ago
No Image

അദ്ദേഹം മെസിയെ പോലെ ഒരു പ്രതിഭയല്ല: അർജന്റൈൻ ലോകകപ്പ് ജേതാവ്

Football
  •  4 days ago
No Image

ശ്രീനന്ദ എവിടെ? നാലാം ദിവസവും തിരച്ചില്‍ തുടരുന്നു, സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു

National
  •  4 days ago
No Image

ആ താരങ്ങൾക്ക് ഇനി ഗ്രൗണ്ടിലിറങ്ങാനാവില്ല; പ്രഖ്യാപനത്തിനൊരുങ്ങി ബി.സി.സി.ഐ

Cricket
  •  4 days ago
No Image

ചൂട് വല്ലാതെ കൂടും; ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍  യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി

National
  •  4 days ago
No Image

നിരോധന ഉത്തരവ് ലംഘിച്ച് ബൂത്തിൽ പ്രവേശിക്കാൻ ശ്രമം; യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കുമെതിരെ കേസ്

Kerala
  •  4 days ago
No Image

യു.ഡി.എഫ് നന്നായി പ്രവര്‍ത്തിച്ചു, പോളിങ് ശതമാനം പ്രതീക്ഷ നല്‍കുന്നു; എന്‍.ഡി.എ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി.ഡി സതീശന്‍

Kerala
  •  4 days ago