HOME
DETAILS

ധന്യം, ധാർമികോർജം

  
February 06, 2026 | 3:38 AM

Blessed righteous

കുണിയ: ധാർമികാടിത്തറയുള്ള സമൂഹനിർമിതിയുടെ നവചലനങ്ങൾക്ക് കരുത്തായി സമസ്തയുടെ 10,313 നാസ്വിഹുമാർ കർമപഥത്തിലേക്ക്. മത, സാംസ്‌കാരിക പുരോഗതിയുടെ അടയാളപ്പെടുത്തലുകൾക്ക് സാക്ഷ്യംവഹിച്ച കാസർകോടിന്റെ മണ്ണിൽ, സമസ്ത ശതാബ്ദി സമ്മേളനം നൽകിയ ഊർജത്തോടെ നാസ്വിഹുമാർ സമൂഹത്തെ സമുദ്ധരിക്കും. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച പ്രബോധന സംഗമത്തിൽ പുതിയ കാലത്തിന്റെ ചുവടുവയ്പുകളിൽ നവജാഗരണത്തിനുള്ള സന്ദേശമാണ് മുഴങ്ങിക്കേട്ടത്. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന മഹാസമ്മേളനത്തിൽ നാസ്വിഹുമാരെ സമൂഹത്തിന് സമർപ്പിക്കും. 

കേരളാ മുസ്‌ലിം ശാക്തീകരണത്തിന്റെ നൂറ്റാണ്ടുകാലം അടയാളപ്പെടുത്തിയ പണ്ഡിത പ്രസ്ഥാനത്തിന്റെ  ശതാബ്ദിയാഘോഷ ഉപഹാരമായാണ് നാസ്വിഹ് സംവിധാനം. സമൂഹത്തെ ധാർമികമായി സംസ്‌കരിക്കുകയും കുടുംബ-സാമൂഹിക ബന്ധങ്ങളിൽ മൂല്യബോധം ഊട്ടയുറപ്പിക്കുയും ചെയ്യുന്നതിന്  നാസ്വിഹുമാർ കർമരംഗത്തിറങ്ങും. ചരിത്രം കുറിക്കാനിരിക്കുന്ന  ശതാബ്ദി സമാപന അന്താരാഷ്ട്ര മഹാസമ്മേളനത്തിൽ നാസ്വിഹുമാരെ സമൂഹത്തിന്  സമർപ്പിക്കുന്നതോടെ, മാലിക്ബ്‌നു ദീനാറിന്റെ മണ്ണിൽനിന്ന് പ്രവഹിക്കുന്ന പൈതൃകങ്ങളുടെ പുതുപതിപ്പായി അത് മാറും. 

കേരളം, കർണാടക, തമിഴ്‌നാട്, ദ്വീപുകൾ, ജി.സി.സി രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് നാസ്വിഹുമാരായി പരിശീലനത്തിന് എത്തിയത്. ഇവർക്ക് പ്രബോധനത്തിന്റെ രീതിശാസ്ത്രവും സമീപന രീതികളും പരിചയപ്പെടുത്തിയ സംഗമം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നവസാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു. രണ്ടു സെഷനുകളിലായി ഏഴ് വിഷയങ്ങളിൽ പഠനങ്ങളും ഉദ്‌ബോധ പ്രഭാഷണങ്ങളും ഇന്നലെ വെകീട്ട് ആത്മീയ സംഗമവും പ്രബോധന സംഗമത്തിന്റെ ഭാഗമായി നടന്നു.
ഒന്നാം സെഷൻ സമസ്ത മുശാവറ അംഗം അബ്ദുൽ ഗഫൂർ അൻവരിയുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ് ലാമിന്റെ സൗന്ദര്യം സമൂഹത്തിന് കൈമാറുന്ന ദൗത്യമാണ് പ്രബോധനത്തിലൂടെ നിർവഹിക്കുന്നതെന്നും പ്രബോധകന്മാർ മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ് സംവദിക്കുന്നതെന്നും സാബിഖലി തങ്ങൾ പറഞ്ഞു. സത്യവും നൻമയും പ്രചരിപ്പിക്കുന്നതും മൗലികമൂല്യങ്ങൾ പഠിപ്പിക്കുന്നതും സമൂഹ ബോധവൽക്കരണവും മാതൃകാപരമായ ജീവിതവും പ്രബോധനത്തിലൂടെ നേടിയെടുക്കാനാവുമെന്നും സാബിഖലി തങ്ങൾ പറഞ്ഞു. 

രണ്ടാം സെഷൻ സമസ്ത മുശാവറ അംഗം  മുഹമ്മദ് ശരീഫ് ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത മുശാവറ അംഗം എൻ.കെ അബ്ദുൽ ഖാദിർ മുസ് ലിയാർ പൈങ്കണ്ണിയൂർ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് വേദി രണ്ടിൽ സമസ്ത പോഷകഘടകങ്ങളുടെ നേതൃസംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും  വൈകീട്ട് വേദി ഒന്നിൽ നടന്ന  ആത്മീയ സംഗമം കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസ്വിർ അബ്ദുൽഹയ്യ് ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറിവിന്റെ വിരുന്നായി പ്രബോധക സംഗമം

Kerala
  •  2 hours ago
No Image

സമ്മേളന നഗരിയില്‍ മീഡിയ സെമിനാര്‍ ഇന്ന്

Kerala
  •  2 hours ago
No Image

സമസ്ത ശതാബ്ദി; 33,313 പേർ; മഹാ ക്യാംപ് ഇന്നുമുതൽ

Kerala
  •  2 hours ago
No Image

നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്; കാര്‍ നിര്‍ത്താതെ പോയതായി പരാതി 

Kerala
  •  2 hours ago
No Image

മേഘാലയിൽ അനധികൃത കാൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ കൊല്ലപ്പെട്ടു

National
  •  3 hours ago
No Image

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ഭാര്യയും മൂന്ന് മക്കളും ചികിത്സയിൽ

Kerala
  •  3 hours ago
No Image

'ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കാനുള്ള ചങ്കൂറ്റം കാണിക്കുന്നതിൽ മേയർ വി.വി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണം' വൈറൽ കുറിപ്പ്

Kerala
  •  4 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Kerala
  •  4 hours ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  11 hours ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  12 hours ago