HOME
DETAILS

അറിവിന്റെ വിരുന്നായി പ്രബോധക സംഗമം

  
February 06, 2026 | 3:42 AM

The educational gathering as a feast of knowledge

കുണിയ: സമൂഹത്തില്‍ നന്മയുടെ പ്രചാരണത്തിന് നിലകൊള്ളാനും അപചയങ്ങൾക്കെതിരേ നേർവഴിയൊരുക്കാനും ദാഇമാര്‍ക്ക് പാഠശാലയായി ശതാബ്ദി സമ്മേളന നഗരിയിലെ പ്രബോധക സംഗമം. പതിനായിരം പ്രതിനിധികള്‍ പങ്കാളിയായ സംഗമം ഇന്നലെ ഒരുദിനം അറിവിന്റെ വിരുന്നായി. 

രാവിലെ നടന്ന ആദ്യ സെഷന്‍ പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം അബ്ദുല്‍ ഗഫൂര്‍ അന്‍വരി അധ്യക്ഷനായി. ഒ.എം.എസ് തങ്ങള്‍ പ്രാര്‍ഥനയും ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ ആമുഖ പ്രസംഗവും നടത്തി. പ്രബോധനം എന്ത്,എന്തിന് ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ,  പ്രബോധനം, പ്രാധാന്യം  ഇബ്റാഹിം ഫൈസി പേരാല്‍, പ്രബോധനം മനോഭാവം  മുഹമ്മദ് ജസീല്‍ കമാലി, പ്രബോധനം സമീപനം ഡോ. സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ അവതരിപ്പിച്ചു. കെ.ടി ഹുസൈന്‍കുട്ടി മൗലവി നന്ദി പറഞ്ഞു.
ഉച്ചക്കുശേഷം നടന്ന രണ്ടാം സെഷനില്‍ പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടി പ്രാര്‍ഥന നടത്തി. പാണക്കാട് ഹാശിറലി ശിഹാബ് തങ്ങള്‍ ആമുഖപ്രസംഗം നടത്തി. സമസ്ത മുശാവറ അംഗം മുഹമ്മദ് ശരീഫ് ബാഖവി വേശാല അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം എന്‍.കെ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ പൈങ്കണ്ണിയൂര്‍ ഉദ്ഘാടനം ചെയ്തു. 

പ്രബോധനം എ.ഐ സാധ്യത അബ്ദുല്‍ ഹക്കീം ഫൈസി തോട്ടര, പ്രബോധനം നാട്ടിലും മറുനാട്ടിലും ഫരീദ് റഹ്‌മാനി കാളികാവ്, പ്രബോധനം സാമൂഹിക പരിസരം റഫീഖ് ചെന്നൈ അവതരിപ്പിച്ചു. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ നന്ദി പറഞ്ഞു. പുലര്‍ച്ചെ 4.30ന് അബ്ദുല്‍ജലീല്‍ റഹ്‌മാനി ഉദ്ബോധനത്തോടെയാണ് പ്രബോധക സംഗമം പ്രാരംഭം കുറിച്ചത്. സുബ്ഹി നിസ്‌കാരശേഷം  ഖുര്‍ആന്‍ പാരായണ നിയമങ്ങളെ കുറിച്ച് സമസ്ത ഖാരിഅ് പി. മുഹമ്മദ് ശരീഫ് റഹ്‌മാനി ക്ലാസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമ്മേളന നഗരിയില്‍ മീഡിയ സെമിനാര്‍ ഇന്ന്

Kerala
  •  2 hours ago
No Image

ധന്യം, ധാർമികോർജം

Kerala
  •  2 hours ago
No Image

സമസ്ത ശതാബ്ദി; 33,313 പേർ; മഹാ ക്യാംപ് ഇന്നുമുതൽ

Kerala
  •  2 hours ago
No Image

നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്; കാര്‍ നിര്‍ത്താതെ പോയതായി പരാതി 

Kerala
  •  2 hours ago
No Image

മേഘാലയിൽ അനധികൃത കാൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ കൊല്ലപ്പെട്ടു

National
  •  3 hours ago
No Image

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ഭാര്യയും മൂന്ന് മക്കളും ചികിത്സയിൽ

Kerala
  •  3 hours ago
No Image

'ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കാനുള്ള ചങ്കൂറ്റം കാണിക്കുന്നതിൽ മേയർ വി.വി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണം' വൈറൽ കുറിപ്പ്

Kerala
  •  4 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Kerala
  •  4 hours ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  11 hours ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  12 hours ago